---
title: "തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടന്നു "
english_title: "Thaliparam Trichambaram Sri Krishna temple festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102866/thaliparam-trichambaram-sri-krishna-temple-festival"
published_at: "2023-03-13T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f0a55af3d3_Screenshot_2023-03-13-16-57-31-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടന്നു 

> **Lead Summary:** **തളിപ്പറമ്പ**: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടക്കുന്ന പൂക്കോത്ത് നടയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണ -ബലരാമന്മാരുടെ തിടമ്പ് നൃത്തം ഒരു നോക്കു കാണാനായി ദിവസവും നിരവധി ആൾക്കാരാണ് ഇവിടേക്ക് എത്തുന്നത്.

## Article Content

**തളിപ്പറമ്പ**: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടക്കുന്ന പൂക്കോത്ത് നടയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണ -ബലരാമന്മാരുടെ തിടമ്പ് നൃത്തം ഒരു നോക്കു കാണാനായി ദിവസവും നിരവധി ആൾക്കാരാണ് ഇവിടേക്ക് എത്തുന്നത്.

ജ്യേഷ്ഠാനുജന്മാരായ മഴൂരപ്പൻ ബലഭദ്രനും തൃച്ചംബരത്തപ്പൻ ശ്രീകൃഷ്ണനും പൂക്കോത്ത് നടയിൽ തിടമ്പേന്തി ആനന്ദനൃത്തമാടുന്നതാണ് തൃച്ചംബരം ഉത്സവത്തിലെ പ്രധാന ചടങ്ങ്. .ഉത്സവം കാണാനായി വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് എത്തുന്നത്. 20 ന് നടക്കുന്ന വികാരനിർഭരമായ കൃഷ്ണ- ബലരാമന്മാരുടെ കൂടിപ്പിരിയൽച്ചടങ്ങോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102866/thaliparam-trichambaram-sri-krishna-temple-festival)