---
title: "പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ഏകദിന ക്യാമ്പ് നടത്തി"
english_title: "A one-day camp was conducted at Rajas High School, Pathiriyad, Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102881/a-one-day-camp-was-conducted-at-rajas-high-school-pathiriyad-kottayam"
published_at: "2023-03-13T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f2d4db811c_dfvdv.jpg"
keywords: []
---

# പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ഏകദിന ക്യാമ്പ് നടത്തി

> **Lead Summary:** ** പാതിരിയാട് :** കോട്ടയം രാജാസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 'രസക്കുടുക്ക' വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. വിജിന, കെ.വിനീതൻ, കെ.വി.കരുണാകരൻ, പി.ടി.അസ്ഹർ റഹ്മാൻ, കെ.ഷിജു, സി.രഹന, കെ. സിത്താര, അശ്വിൻ എന്നിവർ പ്രസംഗിച്ചു.

## Article Content

** പാതിരിയാട് :** കോട്ടയം രാജാസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 'രസക്കുടുക്ക' വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. വിജിന, കെ.വിനീതൻ, കെ.വി.കരുണാകരൻ, പി.ടി.അസ്ഹർ റഹ്മാൻ, കെ.ഷിജു, സി.രഹന, കെ. സിത്താര, അശ്വിൻ എന്നിവർ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളിൽ ദാസൻ പെരളശ്ശേരി, ബാബുരാജ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂറിൻ്റെ നേതൃത്വത്തിൽ നാടൻപാട്ട് ശിൽപശാല, പഠനയാത്ര എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. എസ് പി സി കേഡറ്റുകളായ വി.കെ.മനിക, മുഹമ്മദ് നിഹാൽ, ശ്രീദിയ, അൻഷിദ്, സൂര്യനന്ദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102881/a-one-day-camp-was-conducted-at-rajas-high-school-pathiriyad-kottayam)