---
title: "ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി."
english_title: "BJP-CPIM workers clashed during the funeral of a youth in Iritty Kuilur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102886/bjp-cpim-workers-clashed-during-the-funeral-of-a-youth-in-iritty-kuilur"
published_at: "2023-03-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f32056854d_vxcvsdv.jpg"
keywords: []
---

# ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു തര്‍ക്കവും കയ്യാങ്കളിയും. സംഘര്‍ഷം കൈവിട്ടതോടെ വന്‍ പൊലീസ് സംഘത്തിന്റെ കാവലിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചന്ദ്രോത്ത് വീട്ടില്‍ എന്‍ വി പ്രജിത്തിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് സിപിഎം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.

## Article Content

**ഇരിട്ടി:** ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു തര്‍ക്കവും കയ്യാങ്കളിയും. സംഘര്‍ഷം കൈവിട്ടതോടെ വന്‍ പൊലീസ് സംഘത്തിന്റെ കാവലിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചന്ദ്രോത്ത് വീട്ടില്‍ എന്‍ വി പ്രജിത്തിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് സിപിഎം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.

നേരത്തെ ബി ജെ പി പ്രവര്‍ത്തകനായിരുന്നു പ്രജിത്ത്. എന്നാല്‍ ഇയാളുടെ കുടുംബം സിപിഐഎം അനുഭാവികളാണ്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ എടുക്കുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി. ഇത് അവഗണിച്ച് സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹമെടുത്ത് സംസ്‌കരിക്കാനായി നീങ്ങി. ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ത്തത്തോടെയാണ് മൃതദേഹത്തിനായി പിടിവലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102886/bjp-cpim-workers-clashed-during-the-funeral-of-a-youth-in-iritty-kuilur)