---
title: "വന്യമൃ​ഗ ശല്യം - പാലപ്പുഴയിൽ കർഷക കൂട്ടായ്മ രൂപികരിച്ചു"
english_title: "armers' association formed in Palapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1029/armers-association-formed-in-palapuzha"
published_at: "2021-10-04T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a817c72a13_KARSAKAR 0.jpg"
keywords: []
---

# വന്യമൃ​ഗ ശല്യം - പാലപ്പുഴയിൽ കർഷക കൂട്ടായ്മ രൂപികരിച്ചു

> **Lead Summary:** പാലപ്പുഴയും പരിസരങ്ങളിലും കാട്ടാനകളും കുരങ്ങ് - പന്നി ഇവയുടെ വിളയാട്ടം കാരണം ഒരു കൃഷിയും ചെയ്യാൻ കഴിയാത അവസ്ഥയിലേക്ക് നൂറ് കണക്കിന് കർഷകർ മാറിയിരിക്കുന്നു. ഇതിന് പരിഹാരങ്ങൾ ഉണ്ടാക്കുവാനും. കാട്ടാനകളുടെ ശല്യം രൂക്ഷമായ പാലപ്പുഴ ഭാഗത്ത് പ്രതിരോധം എന്ന നിലയിൽ .

## Article Content

പാലപ്പുഴയും പരിസരങ്ങളിലും കാട്ടാനകളും കുരങ്ങ് - പന്നി ഇവയുടെ വിളയാട്ടം കാരണം ഒരു കൃഷിയും ചെയ്യാൻ കഴിയാത അവസ്ഥയിലേക്ക് നൂറ് കണക്കിന് കർഷകർ മാറിയിരിക്കുന്നു. ഇതിന് പരിഹാരങ്ങൾ ഉണ്ടാക്കുവാനും. കാട്ടാനകളുടെ ശല്യം രൂക്ഷമായ പാലപ്പുഴ ഭാഗത്ത് പ്രതിരോധം എന്ന നിലയിൽ .

സൗരോർജ തൂക്ക് വേലി സ്ഥാപിക്കാൻ വേണ്ട കാര്യങ്ങൾ കർഷകരുടെ സഹകരണത്തോട് കൂടി നടപ്പിലാക്കാൻ തിരുമാനിച്ചു. കുരങ്ങ്, പന്നി, കാട്ടാനകളുടെ വിളയാട്ടം കാരണം കൃഷി നശിപ്പിക്കപെട്ട കൃഷിക്കാർക്ക് വേണ്ട സഹായ ധനം ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുവാനും പാലപ്പള്ളി മദ്രസ ഹാളിൽ ചേർന്ന കർഷക യോഗം തിരുമാനിച്ചു.

യോഗത്തിൽ കെ.പി.മുഹമ്മദ് അലി ഹാജി അധ്യക്ഷ്യം വഹിച്ചു.ആർ.പി.പത്മനാഭൻ , കെ എൻ.ശങ്കരൻ എൻ.വി. ഗിരീഷ് കെ.ജനാർദ്ദനൻ , അബ്ദുൾഖാദർ മൗലവി .സുജേഷ്, പുലി മുണ്ട, വി.കെ.കുഞ്ഞിരാമൻ ഹാഷിം എന്നിവർ സംസാരിച്ചു ആർ പി പത്മനാഭൻ . കെ.പി മുഹമ്മദലി ഹാജി. രക്ഷാധികാരിമാർ കെ എൻ ശങ്കരൻ ചെയർമാൻ കെ.ജനാർദ്ദനൻ , കൺവീനർ എന്നിവർ ഉൾപ്പെടെ 51 അംഗ കമ്മറ്റിയെ തിരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1029/armers-association-formed-in-palapuzha)