---
title: "വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പൊള്ളലേറ്റു."
english_title: "The security guard of the Vallioorkav temple suffered burns."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102903/the-security-guard-of-the-vallioorkav-temple-suffered-burns"
published_at: "2023-03-13T21:12:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f44c3a9ad8_czcxz.jpg"
keywords: []
---

# വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പൊള്ളലേറ്റു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പൊള്ളലേറ്റു. നേപ്പാള്‍ സ്വദേശി സൂര്യ എന്ന രാംകുമാറിനാണ് പൊള്ളലേറ്റത്. ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം. അമ്പല പരിസരത്തെ ചപ്പുചവറുകളും മറ്റും അടങ്ങിയ മാലിന്യം കത്തിക്കുന്നതിനിടയിലാണ് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. മുഖത്തും നെഞ്ചിനും സാരമായി പൊള്ളലേറ്റ രാംകുമാറിനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

## Article Content

**മാനന്തവാടി: **മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പൊള്ളലേറ്റു. നേപ്പാള്‍ സ്വദേശി സൂര്യ എന്ന രാംകുമാറിനാണ് പൊള്ളലേറ്റത്. ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം. അമ്പല പരിസരത്തെ ചപ്പുചവറുകളും മറ്റും അടങ്ങിയ മാലിന്യം കത്തിക്കുന്നതിനിടയിലാണ് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. മുഖത്തും നെഞ്ചിനും സാരമായി പൊള്ളലേറ്റ രാംകുമാറിനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102903/the-security-guard-of-the-vallioorkav-temple-suffered-burns)