---
title: "വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102918/applynow"
published_at: "2023-03-14T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fc2ce87414_images.jpeg"
keywords: []
---

# വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 52,830 രൂപ. സർക്കാർ നിബന്ധനക‌ൾ അറിയാൻ www.tnmgrmu.ac.in എന്ന സൈറ്റ് നോക്കണം. വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിന്റെ വിലാസം: The Registrar, Christian Medical College, Vellore 632002 ; ഫോൺ: 0416 – 2284255; registrar@cmcvellore.ac.in; വെബ്: https://admissions.cmcvellore.ac.in). ഗ്രൂപ്പ് എ, ബി കോഴ്സുകൾ അഡ്മ‌ിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ഏപ്രിൽ 6ന് അകം വെല്ലൂരിലെത്തണം.

## Article Content

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 52,830 രൂപ. സർക്കാർ നിബന്ധനക‌ൾ അറിയാൻ www.tnmgrmu.ac.in എന്ന സൈറ്റ് നോക്കണം. വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിന്റെ വിലാസം: The Registrar, Christian Medical College, Vellore 632002 ; ഫോൺ: 0416 – 2284255; registrar@cmcvellore.ac.in; വെബ്: https://admissions.cmcvellore.ac.in). ഗ്രൂപ്പ് എ, ബി കോഴ്സുകൾ അഡ്മ‌ിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ഏപ്രിൽ 6ന് അകം വെല്ലൂരിലെത്തണം.

നീറ്റൊഴികെ, എൻട്രൻസ് പരീക്ഷകളുടെയും മറ്റും തീയതി പ്രോസ്പെക്ടസിൽ. ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1. എംബിബിഎസ് : ദേശീയതല എൻട്രൻസ് പരീക്ഷയായ നീറ്റിൽ (NEET UG 2023) യോഗ്യത നേടണം. നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം. ആകെ 100 സീറ്റ്. ഇതിൽ 50 സീറ്റ് മാനേജ്മെന്റ് ക്വോട്ട (ഓപ്പൺ 2, മൈനോറിറ്റി 38, സിഎംസി സ്റ്റാഫ് 10) മാനേജ്മെന്റ് തിരഞ്ഞെടുക്കും. ബാക്കി 50 സർക്കാർ സീറ്റ് (ക്രിസ്ത്യൻ 30, സർക്കാർ ക്വോട്ട 20). എല്ലാ സീറ്റിലെയും സിലക്‌ഷൻ നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ. 2. മറ്റ് ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ: ബിഎസ്‌സി നഴ്‌സിങ്, ബിഒടി, ബിപിടി, മെഡിക്കൽ ലാബ് ടെക്, ഒപ്‌ടോമെട്രി, ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്, ഓഡിയോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻ, പ്രോസ്‌തെറ്റിക്‌സ്, റേഡിയോഗ്രഫി, റേഡിയോതെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമനറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102918/applynow)