---
title: "വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം; എൽ.ഡി എഫ് ഒപ്പുശേഖരണം നടത്തി"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102944/vayanad"
published_at: "2023-03-14T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fffe59a5eb_IMG-20230314-WA0005.jpg"
keywords: []
---

# വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം; എൽ.ഡി എഫ് ഒപ്പുശേഖരണം നടത്തി

> **Lead Summary:**  **വെള്ളമുണ്ട**: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് എല്‍.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി നടത്തുന്ന ഒപ്പ് ശേഖരണത്തിന്റ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് മടത്തുംകുനി വാർഡിൽ ഭവന സന്ദർശനം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍ കുന്നതിനു വേണ്ടിയാണ് ഒപ്പ് ശേഖരണം നടത്തുന്നത്.

## Article Content

 **വെള്ളമുണ്ട**: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് എല്‍.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി നടത്തുന്ന ഒപ്പ് ശേഖരണത്തിന്റ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് മടത്തുംകുനി വാർഡിൽ ഭവന സന്ദർശനം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍ കുന്നതിനു വേണ്ടിയാണ് ഒപ്പ് ശേഖരണം നടത്തുന്നത്.

മടത്തുംകുനി വർഡ് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം മടത്തുംക്കുനി ബ്രാഞ്ച് സെക്രട്ടറി ആലി കുനിങ്ങാരത്ത്, സൂപ്പി. കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102944/vayanad)