---
title: "കണ്ണൂർ വളപട്ടണം പോലിസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം"
english_title: "Fire broke out in Kannur Valapatnam police station premises"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102946/fire-broke-out-in-kannur-valapatnam-police-station-premises"
published_at: "2023-03-14T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64100392bd0df_Screenshot_2023-03-14-10-43-54-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ വളപട്ടണം പോലിസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം

> **Lead Summary:** **കണ്ണൂർ**: വളപട്ടണം പോലിസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം.5 വാഹനങ്ങൾ കത്തി നശിച്ചു.പുലർച്ചെ 3 മണിക്കാണ് തീപിടിച്ചത്.പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തിനശിച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. തീ കൊടുത്തതെന്ന് സംശയിക്കുന്നു. പുലർച്ചെ നാല് മണിയോടെയാണ് തീ കെടുത്താനായത്.

## Article Content

**കണ്ണൂർ**: വളപട്ടണം പോലിസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം.5 വാഹനങ്ങൾ കത്തി നശിച്ചു.പുലർച്ചെ 3 മണിക്കാണ് തീപിടിച്ചത്.പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തിനശിച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. തീ കൊടുത്തതെന്ന് സംശയിക്കുന്നു. പുലർച്ചെ നാല് മണിയോടെയാണ് തീ കെടുത്താനായത്.

വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. പൊലീസുകാരനെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതി ചാണ്ടി ഷമീമിൻ്റെ വാഹനം ഉൾപ്പടെ കത്തിനശിച്ചു. പൊലീസുകാരനെ കൈയ്യേറ്റം ചെയ്തതിന് ചാണ്ടി ഷമീമിനെതിരെ ഇന്നലെ കേസ് എടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102946/fire-broke-out-in-kannur-valapatnam-police-station-premises)