---
title: "യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു"
english_title: "Young poet and painter Biju Kanhangad passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102975/young-poet-and-painter-biju-kanhangad-passed-away"
published_at: "2023-03-14T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64101e6013000_Screenshot_2023-03-14-12-35-22-84_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

> **Lead Summary:** **കാസര്‍കോട്**: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. കാസര്‍കോട് പെരിയ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് . മലയാളത്തെ പ്രതിനിധാനം ചെയ്ത് 2005 ല്‍ നടന്ന സാഹിത്യ അക്കാദമിയുടെ കവി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

## Article Content

**കാസര്‍കോട്**: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. കാസര്‍കോട് പെരിയ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് . മലയാളത്തെ പ്രതിനിധാനം ചെയ്ത് 2005 ല്‍ നടന്ന സാഹിത്യ അക്കാദമിയുടെ കവി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിത) വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102975/young-poet-and-painter-biju-kanhangad-passed-away)