---
title: "'എന്റെ സഹോദരന്, എന്റെ മകന് പിറന്നാൾ ആശംസകൾ': ലോകേഷിനെ ചേർത്ത് നിർത്തി സഞ്ജയ് ദത്ത്"
english_title: "Lokesh kanagaraj birthday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102997/lokesh-kanagaraj-birthday"
published_at: "2023-03-14T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641034c59ac96_images_(1).jpeg"
keywords: []
---

# 'എന്റെ സഹോദരന്, എന്റെ മകന് പിറന്നാൾ ആശംസകൾ': ലോകേഷിനെ ചേർത്ത് നിർത്തി സഞ്ജയ് ദത്ത്

> **Lead Summary:** ലോകേഷ് കനകരാജിന്റെ ജന്മദിനമാണ് ഇന്ന്. ലിയോ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍. സിനിമയില്‍ പ്രതിനായകനായി എത്തുന്ന സഞ്ജയ് ദത്ത് ലോകേഷിന് ആശംസകള്‍ നേര്‍ന്നു.

## Article Content

ലോകേഷ് കനകരാജിന്റെ ജന്മദിനമാണ് ഇന്ന്. ലിയോ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍. സിനിമയില്‍ പ്രതിനായകനായി എത്തുന്ന സഞ്ജയ് ദത്ത് ലോകേഷിന് ആശംസകള്‍ നേര്‍ന്നു.

''ദൈവം നിങ്ങള്‍ക്ക് കൂടുതല്‍ വിജയവും സമാധാനവും സന്തോഷവും സമ്ബത്തും നല്‍കട്ടെ''-സഞ്ജയ് ദത്ത് കുറിച്ചു.

ലോകേഷ് കനകരാജിന്റെ ലിയോ ചിത്രീകരണത്തിനായി കശ്മീരില്‍ സഞ്ജയ് ദത്ത് നേരത്തെ ചേര്‍ന്നിരുന്നു.

വില്ലന്‍ വേഷത്തിലെത്തുന്ന സഞ്ജയ് ദത്ത് തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.മിഷ്‌കിനും ഗൗതം മേനോനും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ മാര്‍ച്ച്‌ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102997/lokesh-kanagaraj-birthday)