---
title: "അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ യുവതി പിടിയിൽ "
english_title: "Woman arrested in Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103000/woman-arrested-in-karipur"
published_at: "2023-03-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64103c0c0880e_Picsart_23-03-14_14-43-31-270.jpg"
keywords: []
---

# അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ യുവതി പിടിയിൽ 

> **Lead Summary:** **കൊണ്ടോട്ടി**: കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരുകോടിയുടെ സ്വർണവുമായി കള്ളക്കടത്ത് കാരിയറായ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

## Article Content

**കൊണ്ടോട്ടി**: കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരുകോടിയുടെ സ്വർണവുമായി കള്ളക്കടത്ത് കാരിയറായ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

ഞായറാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ അസ്മാബീവിയിൽ നിന്ന് അതിവിദഗ്ദമായി ഒളിപ്പിച്ച സ്വർണ മിശ്രിതമടങ്ങിയ 2,031 ഗ്രാം തൂക്കമുള്ള രണ്ട് പാക്കറ്റുകളാണ് പരിശോധനക്കിടെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103000/woman-arrested-in-karipur)