---
title: "സുരേഷ് ​ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കും: എം വി ജയരാജൻ"
english_title: "MV Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103004/mv-jayarajan"
published_at: "2023-03-14T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641040e8d599e_Picsart_23-03-14_15-09-19-526.jpg"
keywords: []
---

# സുരേഷ് ​ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കും: എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ**: സുരേഷ് ​ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കുമെന്ന് എം വി ജയരാജൻ സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കും.

## Article Content

**കണ്ണൂർ**: സുരേഷ് ​ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കുമെന്ന് എം വി ജയരാജൻ സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കും.

തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജൻ പരിഹസിച്ചു. ലോക്സതയ്യാറാണെന്നായിരുന്നുഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ സുരേഷ് ​ഗോപി വെല്ലുവിളിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103004/mv-jayarajan)