---
title: "വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്ര സുഗമമാകും: ശാന്തിഗിരിയിലെ മുരിക്കും കരി - നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി "
english_title: "Travel to Palukachi Hill, a paradise for tourists, will be smooth: Shantigiri's Murikum Kari - Narangatat road is free from curse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103051/travel-to-palukachi-hill-a-paradise-for-tourists-will-be-smooth-shantigiris-murikum-kari-narangatat-road-is-free-from-curse"
published_at: "2023-03-14T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64107f827ae26_kottiyoor_palukachi.jpg"
keywords: []
---

# വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്ര സുഗമമാകും: ശാന്തിഗിരിയിലെ മുരിക്കും കരി - നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി 

> **Lead Summary:** **കേളകം:** കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായി ശാന്തിഗിരിയിലെ മുരിക്കും കരി - നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി.കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് - മുരിക്കും കരി - ശാന്തിഗിരി റോഡിൻ്റെ അവശേഷിച്ച 350മീറ്ററോളം വരുന്ന ഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡ് വികസിപ്പിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു. .നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാത നാളിത് വരെയായി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പാതയിലെ ടാറിംഗ് പൂർത്തിയായതോടെ വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്രയും സുഗമമായി .

## Article Content

**കേളകം:** കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായി ശാന്തിഗിരിയിലെ മുരിക്കും കരി - നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി.കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് - മുരിക്കും കരി - ശാന്തിഗിരി റോഡിൻ്റെ അവശേഷിച്ച 350മീറ്ററോളം വരുന്ന ഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡ് വികസിപ്പിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു. .നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാത നാളിത് വരെയായി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പാതയിലെ ടാറിംഗ് പൂർത്തിയായതോടെ വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്രയും സുഗമമായി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103051/travel-to-palukachi-hill-a-paradise-for-tourists-will-be-smooth-shantigiris-murikum-kari-narangatat-road-is-free-from-curse)