---
title: "നാഷണൽ ഹൈവേ - 66-നിർമ്മാണവുമായി ബന്ധപ്പെട്ട് കെ .സുധാകരൻ എം പി ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി ഉറപ്പ് നൽകി - ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിധിൻ ഗഡ്കരി. "
english_title: "K.Sudhakaran MP assured immediate action on the issues raised regarding National Highway-66-Construction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103054/ksudhakaran-mp-assured-immediate-action-on-the-issues-raised-regarding-national-highway-66-construction"
published_at: "2023-03-14T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641082041c6f8_nh66.jpg"
keywords: []
---

# നാഷണൽ ഹൈവേ - 66-നിർമ്മാണവുമായി ബന്ധപ്പെട്ട് കെ .സുധാകരൻ എം പി ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി ഉറപ്പ് നൽകി - ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിധിൻ ഗഡ്കരി. 

> **Lead Summary:** **കണ്ണൂർ: **എൻഎച്ച് 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി കെ. സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി. കണ്ണൂർ മേയർ ടി.ഒ.മോഹനനും പ്രസ്തുത കൂടിക്കാഴ്ചയിൽ എം.പിയോടൊപ്പം ഉണ്ടായിരുന്നു. എം പി ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. നാല് പ്രധാന വിഷയങ്ങളാണ് എം.പി പ്രസ്തുത യോഗത്തിൽ ഉന്നയിച്ചത്. മൺസൂൺ കാലത്ത് ചാല തോട്ടിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ഡ്രൈനേജ് സൗകര്യം വിലയിരുത്തുവാൻ വിദഗ്ധ സംഘത്തെ അയക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എളയാവൂർ, ചേലോറ പ്രദേശങ്ങളിലെ വയൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മാണ പ്രക്രിയ മുന്നോട്ടുപോകുന്നത്.

## Article Content

**കണ്ണൂർ: **എൻഎച്ച് 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി കെ. സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി. കണ്ണൂർ മേയർ ടി.ഒ.മോഹനനും പ്രസ്തുത കൂടിക്കാഴ്ചയിൽ എം.പിയോടൊപ്പം ഉണ്ടായിരുന്നു. എം പി ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. നാല് പ്രധാന വിഷയങ്ങളാണ് എം.പി പ്രസ്തുത യോഗത്തിൽ ഉന്നയിച്ചത്. മൺസൂൺ കാലത്ത് ചാല തോട്ടിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ഡ്രൈനേജ് സൗകര്യം വിലയിരുത്തുവാൻ വിദഗ്ധ സംഘത്തെ അയക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എളയാവൂർ, ചേലോറ പ്രദേശങ്ങളിലെ വയൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മാണ പ്രക്രിയ മുന്നോട്ടുപോകുന്നത്.

ഹെക്ടർ കണക്കിന് നെൽ കൃഷി ചെയ്ത വരുന്ന വയലുകളിൽ മണ്ണിട്ട് നികത്തിയാണ് റോഡ് വരുവാൻ പോവുന്നത്. ഇത് ഇവിടുത്തെ നെൽകൃഷിയെ സാരമായി ബാധിക്കുകയും , വയൽ കരയ്ക്ക് സമീപം താമസിക്കുന്ന വീടുകളിൽ വെള്ളം കയറി നശിക്കുവാനും സാധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്തെ വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിന് പകരം മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു. അതോടൊപ്പം കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്ന പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്നതുമായ ഊർപ്പഴശ്ശി കാവ്,ചാല മാളിക പറമ്പ് കാടാച്ചിറ റോഡിലും,മുഴപ്പിലങ്ങാട് കുള० ബസാർ ടൗണിലും അടിപ്പാത നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും എം.പി മന്ത്രിയെബോധ്യപ്പെടുത്തി.

എം.പി ഉന്നയിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുവാനും , ഇതിന്റെ അസ്ഥാനത്തിൽ 15 ദിവസത്തിനകം അടിയന്തിര നടപടിയുണ്ടാകുമെന്ന് കെ.സുധാകരൻ എം.പി ക്ക് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103054/ksudhakaran-mp-assured-immediate-action-on-the-issues-raised-regarding-national-highway-66-construction)