---
title: " കാക്കയങ്ങാട് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം; പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം"
english_title: "The CPM said that the bomb blast inside the Kakkayangad house was part of an attempt by the RSS to disrupt the peaceful atmosphere in the area."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103065/the-cpm-said-that-the-bomb-blast-inside-the-kakkayangad-house-was-part-of-an-attempt-by-the-rss-to-disrupt-the-peaceful-atmosphere-in-the-area"
published_at: "2023-03-14T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64108d28d302a_dsafdsdfvc.jpg"
keywords: []
---

#  കാക്കയങ്ങാട് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം; പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം

> **Lead Summary:** **പേരാവൂർ: **കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു. മാതാപിതാക്കളും മക്കളുമുള്ള വീട്ടിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും സ്ഥിരമായി ബോംബുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുകയും ചെയ്യുന്ന ആർ.എസ്.എസ് നടപടി അവസാനിപ്പിക്കണം. ക്രിമിനലുകളെ വളർത്തുകയും എതിരാളികളെ കൊന്നൊടുക്കാൻ ബോംബ് നിർമാണമുൾപ്പടെ നടത്തി സ്വജീവൻ കളയുന്ന പ്രവർത്തകരെ സൃഷ്ടിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്.സ്‌ഫോടനത്തിനുത്തരവാദികളായവരെയും ബോംബ് നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയവരെയും കണ്ടെത്താൻ സമഗ്രാന്വേഷണം വേണമെന്ന് ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**പേരാവൂർ: **കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു. മാതാപിതാക്കളും മക്കളുമുള്ള വീട്ടിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും സ്ഥിരമായി ബോംബുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുകയും ചെയ്യുന്ന ആർ.എസ്.എസ് നടപടി അവസാനിപ്പിക്കണം. ക്രിമിനലുകളെ വളർത്തുകയും എതിരാളികളെ കൊന്നൊടുക്കാൻ ബോംബ് നിർമാണമുൾപ്പടെ നടത്തി സ്വജീവൻ കളയുന്ന പ്രവർത്തകരെ സൃഷ്ടിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്.സ്‌ഫോടനത്തിനുത്തരവാദികളായവരെയും ബോംബ് നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയവരെയും കണ്ടെത്താൻ സമഗ്രാന്വേഷണം വേണമെന്ന് ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103065/the-cpm-said-that-the-bomb-blast-inside-the-kakkayangad-house-was-part-of-an-attempt-by-the-rss-to-disrupt-the-peaceful-atmosphere-in-the-area)