---
title: "വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവം ബുധനാഴ്ച തുടങ്ങി 28ന് സമാപിക്കും. "
english_title: "The Aratutsavam at the Valliyoorkav Bhagavathy Temple will begin on Wednesday and conclude on the 28th."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103080/the-aratutsavam-at-the-valliyoorkav-bhagavathy-temple-will-begin-on-wednesday-and-conclude-on-the-28th"
published_at: "2023-03-14T21:44:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64109d83d77a5_vvd.jpg"
keywords: []
---

# വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവം ബുധനാഴ്ച തുടങ്ങി 28ന് സമാപിക്കും. 

> **Lead Summary:** **മാനന്തവാടി: **വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവം ബുധനാഴ്ച തുടങ്ങി 28ന് സമാപിക്കും. ആറാട്ടുത്സവത്തിനു മുന്നോടിയായി ദേവിയുടെ തിരുവായുധമായ പള്ളിയറവാള്‍ എഴുന്നള്ളിച്ചു. എടവകയിലെ ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള്‍ ആദ്യം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് രാത്രി ഏഴോയെയാണ് ഇവിടെ നിന്ന് വള്ളിയൂര്‍ക്കാവിലേക്ക് വാളെഴുന്നള്ളത്ത് പുറപ്പെട്ടത്. പീച്ചങ്കോട്ടെ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ആനയുടെ അകമ്പടിയോടെ വാളെഴുന്നള്ളിച്ചത്. പള്ളിയറയില്‍ നിന്ന് മാനന്തവാടി ടൗണ്‍ വഴി നടത്തിയ വാളെഴുന്നള്ളത്ത് രാത്രി ഒന്‍പതോടെ വള്ളിയൂര്‍ക്കാവിലെത്തി. വാള്‍ താഴേക്കാവിലെ മണിപ്പുറ്റില്‍ സൂക്ഷിച്ച ശേഷം തിരുവത്താഴത്തിനുള്ള അരിയളവും കഷ്ണം നുറുക്കലും നടത്തി. മേലേക്കാലില്‍ നട തുറന്ന ശേഷം ദീപാരാധന, അത്താഴപൂജ എന്നിവയുമുണ്ടായി.

## Article Content

**മാനന്തവാടി: **വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവം ബുധനാഴ്ച തുടങ്ങി 28ന് സമാപിക്കും. ആറാട്ടുത്സവത്തിനു മുന്നോടിയായി ദേവിയുടെ തിരുവായുധമായ പള്ളിയറവാള്‍ എഴുന്നള്ളിച്ചു. എടവകയിലെ ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള്‍ ആദ്യം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് രാത്രി ഏഴോയെയാണ് ഇവിടെ നിന്ന് വള്ളിയൂര്‍ക്കാവിലേക്ക് വാളെഴുന്നള്ളത്ത് പുറപ്പെട്ടത്. പീച്ചങ്കോട്ടെ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ആനയുടെ അകമ്പടിയോടെ വാളെഴുന്നള്ളിച്ചത്. പള്ളിയറയില്‍ നിന്ന് മാനന്തവാടി ടൗണ്‍ വഴി നടത്തിയ വാളെഴുന്നള്ളത്ത് രാത്രി ഒന്‍പതോടെ വള്ളിയൂര്‍ക്കാവിലെത്തി. വാള്‍ താഴേക്കാവിലെ മണിപ്പുറ്റില്‍ സൂക്ഷിച്ച ശേഷം തിരുവത്താഴത്തിനുള്ള അരിയളവും കഷ്ണം നുറുക്കലും നടത്തി. മേലേക്കാലില്‍ നട തുറന്ന ശേഷം ദീപാരാധന, അത്താഴപൂജ എന്നിവയുമുണ്ടായി.

21-ന് ആദിവാസി മൂപ്പന്‍ കെ. രാഘവന്റെ നേതൃത്വത്തില്‍ താഴേക്കാവില്‍ ഉത്സവത്തിന് കൊടിയേറ്റും. ഉത്സവം സമാപിച്ച് ഏഴാംനാളാണ് കൊടിയിറക്കുക. ചൊവ്വാഴ്ച നടത്തിയ വാളെഴുള്ളത്തിന് ട്രസ്റ്റിമാരായ ഏച്ചോം ഗോപി. ടി.കെ. അനില്‍കുമാര്‍, എക്‌സി. ഓഫീസര്‍ കെ. ജിതേഷ്, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ.സി. സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സന്തോഷ് ജി. നായര്‍, ജനറല്‍ സെക്രട്ടറി എ.എം. നിഷാന്ത്, ജോയിന്റെ സെക്രട്ടറിമാരായ അശോകന്‍ ഒഴക്കോടി, നിഖില്‍ പത്മനാഭന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, എന്‍.സി. ബാബു പ്രശാന്ത്. പള്ളിയറ ക്ഷേത്രം ഭാരവാഹികളായ എസ്. മനോഹരന്‍, എ.ആര്‍. മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103080/the-aratutsavam-at-the-valliyoorkav-bhagavathy-temple-will-begin-on-wednesday-and-conclude-on-the-28th)