---
title: "റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും"
english_title: "Trains without reservations will start running on Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1031/trains-without-reservations-will-start-running-on-wednesday"
published_at: "2021-10-04T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a84c12802f_images (41).jpeg"
keywords: []
---

# റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും

> **Lead Summary:** തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും.

## Article Content

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും.

തീവണ്ടികൾ നിർത്തിവെച്ച മാർച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ വണ്ടികളിൽ ഉപയോഗിക്കാം. ദീർഘദൂര എക്സ്പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമമുറികൾ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1031/trains-without-reservations-will-start-running-on-wednesday)