---
title: "കോഴിക്കോട്ടെ ഡോക്ടര്‍ക്കെതിരായ ആക്രമണം:* *സംസ്ഥാനത്ത് വെള്ളിയാഴ്ച മെഡിക്കൽ സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ"
english_title: "Doctorsstrike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103101/doctorsstrike"
published_at: "2023-03-15T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411189a10dd8_images_-_2023-03-15T062945.107.jpeg"
keywords: []
---

# കോഴിക്കോട്ടെ ഡോക്ടര്‍ക്കെതിരായ ആക്രമണം:* *സംസ്ഥാനത്ത് വെള്ളിയാഴ്ച മെഡിക്കൽ സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

> **Lead Summary:**  **കോഴിക്കോട്**: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർമാർ ചികിത്സയിൽ നിന്ന് വിട്ടു നിൽക്കും. ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.

## Article Content

 **കോഴിക്കോട്**: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർമാർ ചികിത്സയിൽ നിന്ന് വിട്ടു നിൽക്കും. ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.

അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്നും ഐ എം എ സംസ്ഥാനെ സെക്രട്ടറി ജോസഫ് ബെനവൻ പറഞ്ഞു. ഡോക്ടർമാരിൽ അടികിട്ടേണ്ടവരുണ്ടെന്ന ഗണേഷ് കുമാർ എം.എൽ എ യുടെ പ്രസ്താവനക്കെതിരെ നിയമ നടപടികൾ ആലോചിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103101/doctorsstrike)