---
title: "എടിഎമ്മിൽ നിന്ന് പൈസ  കിട്ടില്ല പകരം ബിരിയാണി"
english_title: "Atm buriyani chenni"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103126/atm-buriyani-chenni"
published_at: "2023-03-15T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64115288768dc_images_(5).jpeg"
keywords: []
---

# എടിഎമ്മിൽ നിന്ന് പൈസ  കിട്ടില്ല പകരം ബിരിയാണി

> **Lead Summary:** ബിരിയാണി പ്രിയരാണ് നമ്മുടെ നാട്ടിൽ ഏറിയ പങ്കും. ചിക്കൻ മട്ടൻ ബീഫ് ഫിഷ് എ​​ഗ്​ വെജിറ്റബിൾ ബിരിയാണികൾ നമ്മുടെ നാട്ടിൽ അരങ്ങ് വാഴുന്ന കാലമാണിത്. എടിഎമ്മിൽ നിന്നും പൈസ എടുക്കുന്നതുപോലെ ഇഡ്ഡലിയും ചായയുമൊക്കെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്. എന്നാൽ അവിടെയൊന്നും ബിരിയാണി കിട്ടില്ലല്ലോ എന്ന ചോദ്യം ഇനി വേണ്ട. 

## Article Content

ബിരിയാണി പ്രിയരാണ് നമ്മുടെ നാട്ടിൽ ഏറിയ പങ്കും. ചിക്കൻ മട്ടൻ ബീഫ് ഫിഷ് എ​​ഗ്​ വെജിറ്റബിൾ ബിരിയാണികൾ നമ്മുടെ നാട്ടിൽ അരങ്ങ് വാഴുന്ന കാലമാണിത്. എടിഎമ്മിൽ നിന്നും പൈസ എടുക്കുന്നതുപോലെ ഇഡ്ഡലിയും ചായയുമൊക്കെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്. എന്നാൽ അവിടെയൊന്നും ബിരിയാണി കിട്ടില്ലല്ലോ എന്ന ചോദ്യം ഇനി വേണ്ട. 

> ചെന്നൈയിൽ എടിഎമ്മിൽ നിന്നും പണമെടുക്കുന്നതുപോലെ ടച്ച്‌ സ്ക്രീനിൽ നിർദേശം നൽകിയാൽ ബിരിയാണിയും വാങ്ങാം.ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം(ബിവികെ ബിരിയാണി) എന്ന സ്റ്റാർട്ടപ്പാണ് പുതിയ സംരംഭം തുടങ്ങിയത്. ഉപഭോക്താക്കൾക്ക് മെനു പരിശോധിച്ച്‌ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് 32 ഇഞ്ച് ഡിസ്‌പ്ലേകൾ ഉൾക്കൊള്ളുന്ന ടച്ച്‌സ്ക്രീനോടു കൂടിയ കിയോസ്കുകൾ ഇവിടെയുണ്ട്. ബിവികെ ബിരിയാണി ഔട്ട്‌ലെറ്റിൽ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌തോ കാർഡുകൾ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് ഓർഡറുകൾക്ക് പണം നൽകാനുള്ള സൗകര്യമുണ്ട്.ഓർഡറുകൾ നൽകിക്കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ തയ്യാറായിക്കഴിഞ്ഞാൽ ടച്ച്‌സ്‌ക്രീനുകളിലെ "ഓപ്പൺ ഡോർ" ഫീച്ചർ തെരഞ്ഞെടുത്ത് ഭക്ഷണം വാങ്ങാം.

കൽക്കരിയും വിറകും ഉപയോഗിച്ചാണ് ഇവിടെ ബിരിയാണി പാകം ചെയ്യുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ബിരിയാണിയുടെ യഥാർഥ രുചിക്കായി മാംസത്തിനും പച്ചക്കറികൾക്കുമൊപ്പം പരമ്ബരാഗത ബസ്മതി അരിയും ഉപയോഗിക്കുന്നതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.220 രൂപ മുതൽ 449 രൂപ വരെയാണ് ബിരിയാണിയുടെ വില. ബിവികെ ബിരിയാണി മെനുവിൽ മട്ടൺ പായ, ഇടിയപ്പം, പെറോട്ട, ഹൽവ തുടങ്ങിയ വിവിധ ഓപ്ഷനുകളുമുണ്ട്. മറ്റു പല സ്റ്റാർട്ടപ്പുകളും ഓട്ടോമേറ്റഡ് ഫുഡ് സർവീസിന്റെ സാധ്യതകൾ ആരായുകയാണ്. അടുത്തിടെ ബെംഗളൂരുവിലും ഇഡ്ഡലി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിൻറെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ. ദിവസവും മുഴുവൻ ഇഡ്ഡലി ലഭിക്കുമെന്നാണ് ഇതിൻറെ പ്രത്യേകത.മെനുവിൽ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉൾപ്പെടുന്നു. വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്‌കാൻ ചെയ്താൽ ഓൺലൈൻ പേയ്‌മെൻറ് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഓർഡർ നൽകി മിനിറ്റുകൾക്കുള്ളിൽ വൃത്തിയായി പാക്ക് ചെയ്ത ഇഡ്ഡലി നമ്മുടെ കൈകളിലെത്തും. മുൻകൂട്ടി പായ്ക്കു ചെയ്ത ഭക്ഷ്യസാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും ലഭ്യമാക്കുന്ന വെൻഡിങ് മെഷീനുകൾ പലയിടത്തുമുണ്ടെങ്കിലും ബിരിയാണിപോലൊരു വിഭവം ആളില്ലാതെ വിതരണംചെയ്യുന്നത് ആദ്യമായാണെന്ന് ബി.വി.കെ. ഉടമകൾ പറയുന്നത്. കൊളത്തൂരിൽ തുടങ്ങിയതുപോലുള്ള 13 കൗണ്ടറുകൾകൂടി ചെന്നൈയിൽ ഉടൻ തുടങ്ങുമെന്ന് ബി.വി.കെ. സ്ഥാപകൻ എസ്. ഫഹീം അറിയിച്ചിട്ടുണ്ട്. മൂന്നുവർഷംമുമ്പ് തുടങ്ങിയ ബി.വി.കെ.യുടെ വെബ്സൈറ്റും ആപ്പും വഴിയും ബിരിയാണി ഓർഡർചെയ്യാം. നേരിട്ടോ മറ്റു ഡെലിവറിസ്ഥാപനങ്ങളുമായി ചേർന്നോ ബിരിയാണിവീട്ടിലെത്തിച്ചുതരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103126/atm-buriyani-chenni)