---
title: "ആട്  വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Goat distribution scheme inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103130/goat-distribution-scheme-inaugurated"
published_at: "2023-03-15T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641155fe79c67_IMG-20230315-WA0034.jpg"
keywords: []
---

# ആട്  വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാനന്തവാടി**: രൂപത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ കോൺഫ്രൻസുകൾ മുഖേന രൂപതയിലെ 100 - കുടുംബങ്ങൾക്ക് ജീവനോപാധിയായി ആടുകളെ വിതരണം ചെയ്യുന്നു.

## Article Content

**മാനന്തവാടി**: രൂപത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ കോൺഫ്രൻസുകൾ മുഖേന രൂപതയിലെ 100 - കുടുംബങ്ങൾക്ക് ജീവനോപാധിയായി ആടുകളെ വിതരണം ചെയ്യുന്നു.

പദ്ധതിയുടെ ഉദ്ഘാടനം തരിയോട് എ.സി.യിൽപ്പെട്ട കാവുമന്ദത്ത് ഫാദർ ജോൺ പുതുക്കുളത്ത് നിർവഹിച്ചു. ചടങ്ങിൽ സി.സി. വൈസ് പ്രസിഡന്റ് റോസമ്മ അയ്യംകുഴയ്ക്കൽ സന്ദേശം നല്കി. എ.സി. പ്രസിഡന്റ് ബെന്നി മാങ്കോട്ട് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103130/goat-distribution-scheme-inaugurated)