---
title: "​ഗുരുതരമാകുന്ന എച്ച് 3 എൻ 2"
english_title: "H3N2 kerala virus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103133/h3n2-kerala-virus"
published_at: "2023-03-15T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64115620c4b63_images_(6).jpeg"
keywords: []
---

# ​ഗുരുതരമാകുന്ന എച്ച് 3 എൻ 2

> **Lead Summary:** രണ്ട് മരണങ്ങളാണ് സംഭവിച്ചത്. മുമ്പ് കോവിഡ് വന്നപ്പോഴഉം അങ്ങനെ തന്നെയായിരുന്നു. തുടക്കത്തിലെ മരണ സംഖ്യ വിരലിൽ എണ്ണാവുന്നതായിരുന്നു. പിന്നെയത് പെരുകുകയായിരുന്നു. എച്ച് 3 എൻ 2 വിന്റെ ആശങ്കയിലാണ് നമ്മളിപ്പോൾ പലയിടുത്തും രോ​ഗം വ്യാപിക്കുകയാണ്. വൈറസ് ആറ് മാസത്തിനുള്ളിൽ അപ്രതീക്ഷിതമായി അതിന്റെ പാറ്റേൺ മാറിയതായും ഗുരുതരമായ ശ്വാസകോശ അണുബാധ ഉൾപെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പേർക്ക് ആശുപത്രി പ്രവേശനം ആവശ്യമായി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എച്ച്‌ 3 എൻ 2 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ രണ്ട് മരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്ന് ഹരിയാനയിലും മറ്റൊന്ന് കർണാടകയിലുമാണ്. 90 ൽ അധികം പേർക്ക് രാജ്യത്ത് രോ​ഗം ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടത്രേ.

## Article Content

രണ്ട് മരണങ്ങളാണ് സംഭവിച്ചത്. മുമ്പ് കോവിഡ് വന്നപ്പോഴഉം അങ്ങനെ തന്നെയായിരുന്നു. തുടക്കത്തിലെ മരണ സംഖ്യ വിരലിൽ എണ്ണാവുന്നതായിരുന്നു. പിന്നെയത് പെരുകുകയായിരുന്നു. എച്ച് 3 എൻ 2 വിന്റെ ആശങ്കയിലാണ് നമ്മളിപ്പോൾ പലയിടുത്തും രോ​ഗം വ്യാപിക്കുകയാണ്. വൈറസ് ആറ് മാസത്തിനുള്ളിൽ അപ്രതീക്ഷിതമായി അതിന്റെ പാറ്റേൺ മാറിയതായും ഗുരുതരമായ ശ്വാസകോശ അണുബാധ ഉൾപെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പേർക്ക് ആശുപത്രി പ്രവേശനം ആവശ്യമായി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എച്ച്‌ 3 എൻ 2 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ രണ്ട് മരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്ന് ഹരിയാനയിലും മറ്റൊന്ന് കർണാടകയിലുമാണ്. 90 ൽ അധികം പേർക്ക് രാജ്യത്ത് രോ​ഗം ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടത്രേ.

എച്ച്‌ 3 എൻ 2 വൈറസ് ബാധിച്ച്‌ ആദ്യമായി രേഖപ്പെടുത്തിയ മരണം കർണാടകയിൽ നിന്നുള്ള 82 വയസുകാരന്റേതാണ്, അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. ഫെബ്രുവരി 24 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം മാർച്ച്‌ ഒന്നിനാണ് മരിച്ചത്. കൂടാതെ, രാജ്യത്ത് 90 എച്ച്‌ 3 എൻ 2 കേസുകളും എട്ട് എച്ച്‌ 1 എൻ 1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി വൈറസുകളുടെ പാറ്റേൺ ശ്രദ്ധേയമായും അപ്രതീക്ഷിതമായും മാറിയിട്ടുണ്ടെന്നും കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകളിലേക്ക് എച്ച്3 എൻ2 നയിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ശ്വാസകോശ സംബന്ധമായ അണു ബാധകൾക്ക്കാരണമാവുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് എച്ച് 3 എൻ 2. ഇത് പക്ഷികളിലും

സസ്തനികളിലും കാണപ്പെടാറു ണ്ട്. സെൻറേർസ്ഫോർ ഡിസീസ് കൺട്രോ ൾ (സിഡിസി),ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയു ന്നത് അനുസരിച്ച് ഇൻഫ്ലുവൻസ എവൈറസിൻറെ സബ്ടൈപ്പാണ് എച്ച് 3 എൻ 2.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ (ICMR) പ്രകാരം, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഇൻഫ്ലുവൻസ ടൈപ്പ് എ യുടെ എച്ച്‌ 3 എൻ 2 സബ്ടൈപ്പ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ പ്രധാന കാരണം എച്ച്‌ 3 എൻ 2 ആണെന്നാണ് പറയുന്നത്. ഇൻഫ്ലുവൻസ എ (എച്ച്‌1എൻ1പിഡിഎം09), ഇൻഫ്ലുവൻസ എ (എച്ച്‌3എൻ2), ഇൻഫ്ലുവൻസ ബി (വിക്ടോറിയ) എന്നിവ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.

പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുൾപെടെയുള്ള ശ്വസന പ്രശ്നങ്ങളും ശരീരവേദന, ഓക്കാനം, ഛർദി അല്ലെങ്കിൽ വയറിളക്കം തുടങ്ങിയവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചില ആളുകൾക്ക് ഒരാഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ ഉണ്ടാകാം. ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, ദുർബലർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, 65 വയസും അതിൽ കൂടുതലുമുള്ളവർ, ഗർഭിണികൾ എന്നിങ്ങനെയുള്ളവർക്ക് വൈറസ് ബാധിച്ചാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്ത് വർധിച്ചുവരുന്ന എച്ച്‌ 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ സംബന്ധിച്ച്‌ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 

ഇൻഫ്ലുവൻസ വൈറസ് ഇനത്തിൽപ്പെട്ട എച്ച് 3 എൻ 2 പകർച്ചവ്യാധിയാണ്. രോഗബാധയു ള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ

സംസാരിക്കുമ്പോഴോ പുറത്തുവരുന്നഅണുക്കൾ വഴി രോഗം പകരാം. വൈറസ്ബാധയുള്ള ആൾ സമ്പർക്കം പുലർത്തിയ വസ്തുക്കൾ സ്പർശിച്ച ശേഷം കൈകൾ വായിലോ മൂക്കിലോസ്പർശിച്ചാലും ഇത് പടരാൻ ഇടയാക്കും . ഗർഭിണികൾ, കുട്ടികൾ, പ്രാ യമായവർ, ഗുരുതര

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇടക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച്കൈ കഴുകുക,മാസ്ക് ധരിക്കുക, ആൾക്കൂട്ടമുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കുക, മൂക്കിലും വായിലും

വിരൽകൊണ്ട്സ്പർശിക്കു ന്നത്നിർത്തു ക, ചുമയ്ക്കു മ്പോഴും തു മ്മുമ്പോഴും മൂക്കും വായും

മൂടുക, ജലാംശം നിലനിർത്തു ക, നന്നായി ഭക്ഷണം കഴിക്കുക എന്നിവ പ്രധാനമാണ്.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, ഷേക്ക്ഹാൻഡ് നൽകുന്ന ശീലം മാറ്റു ക, സ്വയം

ചികിത്സ ഒഴിവാക്കു ക എന്നീ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിച്ചാൽ രോ​ഗ വ്യാപനം തടയാൻ സാധിക്കും. ഒരു വ്യക്തിക്ക് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ വൈറസ്

ബാധിച്ചിട്ടുണ്ടെങ്കിൽ, അവർ ശരിയായി വിശ്രമിക്കു കയും ധാരാളം വെള്ളം കുടിക്കു കയും പനി

കുറയ്ക്കു ന്നതിന് അസറ്റാമിനോഫെൻ അല്ലെങ്കി ൽ ഐബുപ്രോ ഫെൻ പോലുള്ള ഓവർ-ദി-

കൗണ്ടർ വേദനസംഹാരികൾ ഉപയോഗിക്കു കയും വേണം. രോഗലക്ഷണങ്ങൾ

ഗു രു തരമാണെങ്കി ൽ അല്ലെങ്കി ൽ രോഗിക്ക്പ്ര ശ്നങ്ങൾ ഉണ്ടാകാനു ള്ള സാധ്യത

കൂടുതലാണെങ്കി ൽ, ഒസെൽറ്റമിവിർ, സനാമിവിർ തു ടങ്ങിയ ആൻറി വൈറൽ മരു ന്നു കളും

ഡോക്ടർ നിർദേശിച്ചേക്കാം. കോവിഡിനെ ഒരു വിധത്തിൽ തുരത്തിയതിന്റെ പെടാപ്പാടുകളിൽ നിന്നും കോവിഡ് തകർത്ത സാമ്പത്തിക ശേഷിയെയും കുറിച്ച് നമുക്ക് വ്യക്തമായി ധാരണയുള്ളതാണ്. അതുകൊണ്ട് തന്നെ എച്ച്3 എൻ 2 കൂടുതൽ പടരാതെ നോക്കാനുള്ള കടമയും നമുക്ക് തന്നെയാണ്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103133/h3n2-kerala-virus)