---
title: "സ്വാതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീ "
english_title: "Amroha murder case culprit shabnam ali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103136/amroha-murder-case-culprit-shabnam-ali"
published_at: "2023-03-15T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411579165aa2_images_(7).jpeg"
keywords: []
---

# സ്വാതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീ 

> **Lead Summary:** ഉത്തർപ്രദേശിലെ ബവാങ്കേരി എന്ന ഗ്രാമത്തിലാണ് ശബ്നം എന്ന പെൺക്കുട്ടി ജനിച്ചത്. ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും എം.എ ബിരുദം നേടിയ വ്യക്തി. ബവാങ്കേരിയിലെ ഒരു സ്കൂളിൽ അദ്ധ്യാപിക. വിദ്യാർത്ഥികൾക്കിടയിലെ പ്രിയങ്കരിയായ ടീച്ചർ. നാട്ടിലും വീട്ടിലും എല്ലാവർക്കും മാതൃകയായ അനുസരണശാലമുള്ള പെൺക്കുട്ടി. ഒരൊറ്റ രാത്രിയിൽ എല്ലാം മാറിമറഞ്ഞു. കാമുകനു വേണ്ടി ശബ്നം തന്റെ വീട്ടുക്കാരെ മുഴുവൻ കൊലപ്പെടുത്തി. 

## Article Content

ഉത്തർപ്രദേശിലെ ബവാങ്കേരി എന്ന ഗ്രാമത്തിലാണ് ശബ്നം എന്ന പെൺക്കുട്ടി ജനിച്ചത്. ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും എം.എ ബിരുദം നേടിയ വ്യക്തി. ബവാങ്കേരിയിലെ ഒരു സ്കൂളിൽ അദ്ധ്യാപിക. വിദ്യാർത്ഥികൾക്കിടയിലെ പ്രിയങ്കരിയായ ടീച്ചർ. നാട്ടിലും വീട്ടിലും എല്ലാവർക്കും മാതൃകയായ അനുസരണശാലമുള്ള പെൺക്കുട്ടി. ഒരൊറ്റ രാത്രിയിൽ എല്ലാം മാറിമറഞ്ഞു. കാമുകനു വേണ്ടി ശബ്നം തന്റെ വീട്ടുക്കാരെ മുഴുവൻ കൊലപ്പെടുത്തി. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീയാണ് ശബ്നം അലി. 2008 -ൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതിയാണ് 34 -കാരിയായ ശബ്നം അലി. ശബ്നമിനെ വധിക്കാൻ മഥുര ജയിലിൽ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. അതേസമയം പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ശബ്നവും കാമുകൻ സലീമും തങ്ങളുടെ വിവാഹത്തിന് തടസ്സം നിന്ന ഏഴ് കുടുംബാംഗങ്ങളെ കൊന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ സഹോദര ഭാര്യ, 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ്​ എന്നിവരെ 2008 ഏപിലിലാണ് ദാരുണമായി ശബ്നം കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത്​ ഗർഭിണിയായിരുന്നു ശബ്​നം. ഇപോപഴും ഒരു നടുക്കത്തോടെയാണ് ബവാങ്കേരി ​ഗ്രാമ നിവാസികൾ ആ രാത്രി ഓർത്തെടുക്കുന്നത്.

 2008 ഏപ്രിൽ 14ന് രാത്രി ശബ്നം അലിയുടെ നിലവിളി കേട്ടാണ് ആ ഗ്രാമം ഉണർന്നത്. ചോരപുരണ്ട വസ്ത്രത്തിൽ വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് നിലവിളിക്കുകയാണ് ശബ്നം. നാട്ടുകാർ ഓടിക്കൂടി. താഴേക്ക് ഇറങ്ങി വരാൻ അവളോട് ആവശ്യപ്പെട്ടു. അവൾ കൂട്ടാക്കിയില്ല. എന്താണ് സംഭവിച്ചത് എന്ന് അവർ ചോദിച്ചു. അവരെന്നെയും കൊല്ലും എന്ന് അലറി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. നാട്ടുകാർ നിർബന്ധിച്ചപ്പോൾ അവൾ താഴേക്ക് വന്നു. വീടിന്റെ വാതിൽ തുറന്നു കരഞ്ഞു തളർന്ന് നിലത്തേക്ക് വീണു. കുറച്ചുപേർ വീടിന് അകത്തേക്ക് കയറി ആ കുടുംബത്തിലെ എല്ലാവരും രക്തത്തിൽ കുളിച്ചു കിടക്കുന്നു. ശബ്നം അലിയുടെ പിതാവ് മാതാവ് മൂത്ത സഹോദരൻ ഇളയ സഹോദരൻ മൂത്ത സഹോദരന്റെ ഭാര്യ പത്തുമാസം പ്രായമുള്ള കുഞ്ഞ് ബന്ധുവായ സ്ത്രീ എന്നിവർ പല മുറികളിലായി മരിച്ചു കിടക്കുന്നു.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന പോലീസ് സംഭവസ്ഥലത്ത് എത്തി സ്റ്റേഷൻ ഓഫീസർ rp ഗുപ്തയാണ് കേസ് അന്വേഷണത്തിന് എത്തിയത് അദ്ദേഹം ശബ്നത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൂട് കൂടുതലായതിനാൽ ടെറസിൽ ആയിരുന്നു ശബ്ദം ഉറങ്ങിയിരുന്നത് ചെറിയ മഴ പെയ്തപ്പോൾ വീടിനകത്തേക്ക് കയറി. അപ്പോഴാണ് ആ കൂട്ടക്കൊലയുടെ കഥ അറിയുന്നത് പേടിച്ചുപോയ ശബ്നം ഉടൻ ബാൽക്കണിയിലേക്ക് കയറി അയൽക്കാരെ വിളിച്ചുണർത്തുകയായിരുന്നു അത്രമാത്രമാണ് അവൾക്ക് പറയാനുണ്ടായിരുന്നത്

പോസ്റ്റ്മോർട്ടം ടേബിളിലേക്ക് മൃതദേഹങ്ങൾ കയറ്റുന്നതിന് മുമ്പ് ഇൻസ്പെക്ടർ ഗുപ്ത ഡോക്ടറെ കണ്ടു. മൃതദേഹങ്ങളിൽ ഏതെങ്കിലും ലഹരി മരുന്നിന്റെ പ്രവർത്തനം നടന്നിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടു. റിപ്പോർട്ട് വന്നതോടെ കാര്യങ്ങൾ മലക്കം മറഞ്ഞു പത്തുമാസം പ്രായം ഉണ്ടായിരുന്ന കുഞ്ഞിന്റെ ശരീരത്തിൽ ഒഴികെ എല്ലാവരുടെയും ശരീരത്തിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തി അതോടെ ഭക്ഷണത്തിൽ ആരോ മയക്കുമരുന്ന് കലർത്തി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി ശബ്നത്തിന്റെ ശരീരത്തിൽ മാത്രം ഉറക്കഗുളികയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് പോലീസ് കണ്ടെത്തി

രണ്ട് സമുദായത്തിൽ നിന്നുള്ള ശബ്നവും സലീമും പ്രണയത്തിലായിരുന്നു ശബ്നം ഉയർന്ന സമുദായത്തിൽ പെട്ടവൾ വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നിൽ ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട്. എന്നാൽ സലിം ആറാം ക്ലാസിൽ തോറ്റു പഠനം നിർത്തിയ ആളും കൂലിപ്പണിക്കാരനും ഇവരുടെ വിവാഹത്തെ എതിർക്കാൻ ഇത്രയും കാരണങ്ങൾ ധാരാളമായിരുന്നു ഒരു വിധത്തിലും വിവാഹം നടത്തി കൊടുക്കില്ലെന്ന് മാത്രമല്ല പരസ്പരം കാണരുതെന്ന് കൂടി വീട്ടുകാർ വിലക്കി എന്നാൽ അപ്പോഴേക്കും ഏഴുമാസം ശബ്നം ഗർഭിണിയായിരുന്നു. വിവരം പുറത്തിറഞ്ഞാൽ വീട്ടുകാർ തങ്ങളെ കൊന്നു കളയുമെന്ന് ശബ്നവും സലിമും ഭയന്നു. ഒരുമിച്ച് ജീവിക്കാൻ മറ്റു വഴികളില്ലാതെ വന്നതോടെ വീട്ടുകാരെ ഇല്ലാതാക്കുക എന്ന വഴിയാണ് അവൾ സ്വീകരിച്ചത് കുടുംബത്തിലെ എല്ലാവരും മരിക്കുന്നതോടെ സ്വത്തുക്കൾ എല്ലാം തന്റെ പേരിലാകുമെന്ന ചിന്തയും ശബ്നത്തെ കൊലപാതകത്തിലേക്ക് നയിച്ചു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായതോടെ ശബ്നം സലീമിനെ വിളിച്ചു വരുത്തി സലീം കയ്യിൽ കരുതിയ കോടാലി കൊണ്ട് അവർ ഓരോരുത്തരുടെയും കഴുത്തറുത്തു. തെളിവുകൾ പൂർണമായും അവസാനിപ്പിക്കാനാണ് പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൂടി കഴുത്തറുത്തത് എതിർക്കാൻ പോലും കഴിയാതെ ഏഴുപേരും മരിച്ചു ഇരുവരും ജയിലിലായി ഡിസംബറിൽ ജയിലിൽ ശബ്നം കുഞ്ഞിന് ജന്മം നൽകി രണ്ടു വർഷത്തിനുശേഷം 2019 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു രാഷ്ട്രപതി ദയാഹർജിയും തള്ളി. ഇതോടെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

ശബ്നം നിലവിൽ ഭാവേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലും ആണ് എന്നാൽ മധുരയിലെ ജയിലിൽ വച്ചാകും ശബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുക ഉത്തർപ്രദേശിൽ വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മധുരയിലെ ജയിലാണ്. 150 വർഷം മുൻപ് പണിത ഇവിടെ സ്വാതന്ത്ര്യത്തിനുശേഷം ഒരാളെപ്പോലും തൂക്കിലേറ്റിയിട്ടില്ല. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി അദ്ദേഹം മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കഴുമരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയും ചെയ്തിരുന്നു. മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ശിക്ഷ നടപ്പാക്കുമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 25 വയസ്സിൽ ജയിലിൽ ആയ ശബ്നത്തിന് ഇപ്പോൾ 38 വയസ്സാണ് പ്രായം. ആറു വയസ്സ് വരെ ജയിലിലാണ് മകൻ താജ് വളർന്നത് ജയിൽ മാനുവൽ അനുസരിച്ച് അന്തേവാസികളായ അമ്മമാർക്ക് ആറു വയസ്സിനുശേഷം കുട്ടിയെ ഒപ്പം നിർത്താൻ കഴിയില്ല 2015 പത്ര പരസ്യം നൽകി ശബ്നത്തിന്റെ കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ ആരെങ്കിലും തയ്യാറാകുമോ എന്നറിയാൻ. ഇതിനെ തുടർന്ന് കോളേജിൽ ശബ്നത്തിന്റെ ജൂനിയറായി പഠിച്ച ഉസ്മാൻ എന്ന പത്രപ്രവർത്തകൻ കുട്ടിയെ ഏറ്റെടുത്തു അങ്ങനെ 2015 മുതൽ കുട്ടി ഉസ്മാൻ ഒപ്പമാണ് വളരുന്നത്. മകനെ കൈമാറുന്നതിനിടെ രണ്ടു കാര്യങ്ങളാണ് ശപനം ആവശ്യപ്പെട്ടത് ഒരിക്കലും മകനെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകരുത് രണ്ടാമതായി അവന്റെ പേരുമാറ്റണം. വളർത്തു പിതാവിന്റെ സ്ഥാനത്ത് നിന്നാണ് ഉസ്മാൻ കുട്ടിയെ നോക്കുന്നത്. താജ് എന്നാണ് കുട്ടിയുടെ പേര്. 12 വയസുക്കാരനായ താജ് പലതവണ രാഷ്ട്രപതിക്ക് അമ്മയെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. അമ്മയുടെ സ്നേഹം നിഷേധിക്കരുത് എന്ന് പറഞ്ഞ്് അവൻ ദയാഹർജിയും നൽകിയിരുന്നു. എന്നാൽ ഒന്നും ഫലം കണ്ടില്ല. ഇരുവരെയും തൂക്കികൊല്ലാൻ തന്നെയാണ് തീരുമാനം. മരണ വാറന്റ് പുറപ്പെടുവിക്കുക മാത്രമാണ് ഇനി ബാക്കിയുള്ളത്. ശബ്നത്തിന്റെയും സലിംമിന്റെയും സ്വർത്ഥതയുള്ള പ്രണയം ഇരുവരെയും കഴുമരച്ചുവട്ടിലെത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103136/amroha-murder-case-culprit-shabnam-ali)