---
title: "താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103153/accident"
published_at: "2023-03-15T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64116ad0d9cf8_Screenshot_20230315-121858_Chrome.jpg"
keywords: []
---

# താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **താമരശ്ശേരി : **ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്.

## Article Content

**താമരശ്ശേരി : **ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103153/accident)