---
title: "ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ത​ല​ശ്ശേ​രി "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103192/thalassery"
published_at: "2023-03-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641193daecfad_IMG-20230315-WA0134.jpg"
keywords: []
---

# ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ത​ല​ശ്ശേ​രി 

> **Lead Summary:** ** ത​ല​ശ്ശേ​രി**: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ത​ല​ശ്ശേ​രി ന​ഗ​രം. ന​ഗ​ര​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത് മു​ത​ൽ ആ​രം​ഭി​ച്ച ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​യാ​ബാ​ധ​യാ​യി മാ​റു​ക​യാ​ണ്. ചി​ല നേ​ര​ങ്ങ​ളി​ൽനി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​ത്ത വി​ധ​മാ​ണ് ന​ഗ​ര​ത്തെ കു​രു​ക്ക് ബാ​ധി​ക്കു​ന്ന​ത്. പ​രീ​ക്ഷക്കാ​ല​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ദൂ​ര​ദി​ക്കു​ക​ളി​ൽനി​ന്ന് ബ​സ് മാ​ർ​ഗ​വും മ​റ്റും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​ത്തി​ന് പ​രീ​ക്ഷ​ക്കെ​ത്താ​നാ​വു​ന്നി​ല്ല. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ എം.​ജി റോ​ഡും ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ അ​ട​ച്ചി​ട്ട​തുമു​ത​ലാ​ണ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സം പ​തി​വാ​യ​ത്. റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലുംഇ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​യി​രു​ന്നി​ല്ല.

## Article Content

** ത​ല​ശ്ശേ​രി**: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ത​ല​ശ്ശേ​രി ന​ഗ​രം. ന​ഗ​ര​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത് മു​ത​ൽ ആ​രം​ഭി​ച്ച ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​യാ​ബാ​ധ​യാ​യി മാ​റു​ക​യാ​ണ്. ചി​ല നേ​ര​ങ്ങ​ളി​ൽനി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​ത്ത വി​ധ​മാ​ണ് ന​ഗ​ര​ത്തെ കു​രു​ക്ക് ബാ​ധി​ക്കു​ന്ന​ത്. പ​രീ​ക്ഷക്കാ​ല​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ദൂ​ര​ദി​ക്കു​ക​ളി​ൽനി​ന്ന് ബ​സ് മാ​ർ​ഗ​വും മ​റ്റും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​ത്തി​ന് പ​രീ​ക്ഷ​ക്കെ​ത്താ​നാ​വു​ന്നി​ല്ല. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ എം.​ജി റോ​ഡും ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ അ​ട​ച്ചി​ട്ട​തുമു​ത​ലാ​ണ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സം പ​തി​വാ​യ​ത്. റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലുംഇ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​യി​രു​ന്നി​ല്ല.

ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തോ​ന്നും​പോ​ലെ​യാ​ണ് ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടാ​ങ്ക​ർ ലോ​റി​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ കു​രു​ക്ക് കൂ​ടു​ത​ൽ മു​റു​കു​ക​യാ​ണ്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ കൊ​ടു​വ​ള്ളി വ​രെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​കി​ട്ട​ണ​മെ​ങ്കി​ൽ വ​ലി​യ സാ​ഹ​സം ത​ന്നെ​യു​ണ്ട്. സം​ഗ​മം ക​വ​ല, ഗു​ഡ്സ്ഷെ​ഡ് റോ​ഡ്, ഒ.​വി റോ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ട്രാ​ഫി​ക് യൂ​നി​റ്റ് ക​വ​ല, ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം, ഗു​ണ്ട​ർ​ട്ട് റോ​ഡ്, പാ​ലി​ശ്ശേ​രി, വീ​ന​സ് ക​വ​ല, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103192/thalassery)