---
title: "വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു"
english_title: "Maoist again: Poster put up against appointment of Beit Forest Officer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103197/maoist-again-poster-put-up-against-appointment-of-beit-forest-officer"
published_at: "2023-03-15T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641198eb2130b_IMG-20230315-WA0124.jpg"
keywords: []
---

# വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു

> **Lead Summary:** **വയനാട്**: തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്.

## Article Content

**വയനാട്**: തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്.

വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും.

കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103197/maoist-again-poster-put-up-against-appointment-of-beit-forest-officer)