---
title: "കോവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം ലഭിക്കാതെ പോയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ; പരിപാടിയുടെ സമ്പൂര്‍ണ്ണ പ്രഖ്യാപനം മാര്‍ച്ച് 18 ന്"
english_title: "Full announcement of program on March 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103200/full-announcement-of-program-on-march-18"
published_at: "2023-03-15T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64119a90d605f_IMG-20230315-WA0125.jpg"
keywords: []
---

# കോവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം ലഭിക്കാതെ പോയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ; പരിപാടിയുടെ സമ്പൂര്‍ണ്ണ പ്രഖ്യാപനം മാര്‍ച്ച് 18 ന്

> **Lead Summary:** **മാനന്തവാടി**: കോവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം ലഭിക്കാതെ പോയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുന്നതിനുള്ള വിദ്യാര്‍ത്ഥി പരിപോഷണ പരിപാടിയുടെ സമ്പൂര്‍ണ്ണ പ്രഖ്യാപനം മാര്‍ച്ച് 18 ന് ഉച്ചയ്ക്ക് മാനന്തവാടിയില്‍ ഒ ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിക്കും.സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയത് മാനന്തവാടി ഉപജില്ലയിലാണ്.ഒരു കുട്ടി പോലും എഴുത്തും വായനയും അറിയാതെ പഠനത്തില്‍ പ്രയാസമനുഭവിക്കാതിരിക്കാനുള്ള പദ്ധതിയാണ് ഒരോ സ്‌കൂളുകളും ഏറ്റെടുത്തത്.

## Article Content

**മാനന്തവാടി**: കോവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം ലഭിക്കാതെ പോയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുന്നതിനുള്ള വിദ്യാര്‍ത്ഥി പരിപോഷണ പരിപാടിയുടെ സമ്പൂര്‍ണ്ണ പ്രഖ്യാപനം മാര്‍ച്ച് 18 ന് ഉച്ചയ്ക്ക് മാനന്തവാടിയില്‍ ഒ ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിക്കും.സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയത് മാനന്തവാടി ഉപജില്ലയിലാണ്.ഒരു കുട്ടി പോലും എഴുത്തും വായനയും അറിയാതെ പഠനത്തില്‍ പ്രയാസമനുഭവിക്കാതിരിക്കാനുള്ള പദ്ധതിയാണ് ഒരോ സ്‌കൂളുകളും ഏറ്റെടുത്തത്.

ഇതിന്റെ സ്‌കൂള്‍ തലവും പഞ്ചായത്ത്തലവുമുള്ള പ്രഖ്യാപനം പൂര്‍ത്തിയാക്കി കഴിഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.കെ രത്‌നവല്ലി, ജസ്റ്റിന്‍ ബേബി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ എ.ഇ.ഒ.ഗണേഷ് എം.എം, ഫ്രാന്‍സിസ് സേവ്യര്‍, രമേശന്‍ ഏഴോക്കരന്‍, കെ.ജി ജോണ്‍സണ്‍, വി.പി പ്രേംദാസ്, കെ.കെ.പ്രേമചന്ദ്രന്‍, അജയകുമാര്‍.എ, മുരളീദാസ് .പി, സുബൈര്‍ ഗദ്ദാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103200/full-announcement-of-program-on-march-18)