---
title: "ആൾ ഇന്ത്യ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ:പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "All India Ayurvedic Medical Association of India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103202/all-india-ayurvedic-medical-association-of-india"
published_at: "2023-03-15T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64119f5b20173_IMG-20230315-WA0120.jpg"
keywords: []
---

# ആൾ ഇന്ത്യ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ:പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **കൽപ്പറ്റ**:- ആൾ ഇന്ത്യ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (വയനാട് വനിതാ കമ്മിറ്റി ജില്ലാ കൺവെൻഷൻ നടത്തി. പൊതുജനരോഗ്യത്തിൽ ആയുർവേദത്തിന്റെ സംഭാവനകളെ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പകർച്ച വ്യാധികളെ കുറിച്ചും അവയെ ഫലപ്രദമായി എങ്ങനെ മറികടക്കാം എന്നും വ്യക്തമായി പ്രതിപാദിച്ച ശാസ്ത്രമാണ് ആയുർവേദം.

## Article Content

**കൽപ്പറ്റ**:- ആൾ ഇന്ത്യ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (വയനാട് വനിതാ കമ്മിറ്റി ജില്ലാ കൺവെൻഷൻ നടത്തി. പൊതുജനരോഗ്യത്തിൽ ആയുർവേദത്തിന്റെ സംഭാവനകളെ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പകർച്ച വ്യാധികളെ കുറിച്ചും അവയെ ഫലപ്രദമായി എങ്ങനെ മറികടക്കാം എന്നും വ്യക്തമായി പ്രതിപാദിച്ച ശാസ്ത്രമാണ് ആയുർവേദം.

ചിക്കൻഗുനിയ, കോവിഡ് 19 പോലുള്ള രോഗങ്ങളിൽ കഴിഞ്ഞകാലങ്ങളിൽ വളരെ മികച്ച പ്രതിരോധവും ചികിത്സയും പൊതുജനങ്ങൾക്ക് നൽകാൻ ആയുർവേദത്തിന് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ഉണ്ടായിട്ട് പോലും പൊതുജനരോഗ്യത്തിൽ ഇടപെടുന്നതിൽ നിന്നും ആയുർവേദ ശാസ്ത്രത്തെ ഒഴിവാക്കാനുള്ള ബോധപൂർവമുള്ള ശ്രമം തികച്ചും അപലപനീയമാണെന്ന് യോഗം വിലയിരുത്തി.

പുതിയ ഭാരവാഹികളായി ഡോ. അപർണ പദ്മനാഭൻ ( ചെയർപേഴ്സൺ ), ഡോ. ഫാത്തിമത് സുഹറ (കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103202/all-india-ayurvedic-medical-association-of-india)