---
title: "ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടുവം ഭാഗത്തേക്കുള്ള ബസ് റൂട്ടുകൾ കൂവോട് വഴി സർവ്വീസ് നടത്താനാകില്ല: ബസ് ഉടമകൾ"
english_title: "Bus routes to Pattuvam not serviceable via Koovod: Bus owners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103207/bus-routes-to-pattuvam-not-serviceable-via-koovod-bus-owners"
published_at: "2023-03-15T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411aa9dafaf6_Screenshot_2023-03-15-16-42-57-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടുവം ഭാഗത്തേക്കുള്ള ബസ് റൂട്ടുകൾ കൂവോട് വഴി സർവ്വീസ് നടത്താനാകില്ല: ബസ് ഉടമകൾ

> **Lead Summary:** **പട്ടുവം**: ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടുവം ഭാഗത്തേക്കുള്ള ബസ് റൂട്ടുകൾ കൂവോട് വഴി സർവ്വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകൾ. കൂവോട് വഴി സർവ്വീസ് നടത്തിയാൽ സമയക്രമം പാലിക്കാനാകില്ലെന്നും ഒരു ദിവസം 60 കിലോമീറ്ററോളം അധികമായി സർവ്വീസ് നടത്തേണ്ടി വരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്നുമാണ് ബസുടമകൾ പറയുന്നത്.

## Article Content

**പട്ടുവം**: ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടുവം ഭാഗത്തേക്കുള്ള ബസ് റൂട്ടുകൾ കൂവോട് വഴി സർവ്വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകൾ. കൂവോട് വഴി സർവ്വീസ് നടത്തിയാൽ സമയക്രമം പാലിക്കാനാകില്ലെന്നും ഒരു ദിവസം 60 കിലോമീറ്ററോളം അധികമായി സർവ്വീസ് നടത്തേണ്ടി വരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്നുമാണ് ബസുടമകൾ പറയുന്നത്.

ളിപ്പറമ്പ് നിന്നും പട്ടുവം ഭാഗത്തേക്കുള്ള ബസുകൾ ദേശിയപാതയിൽ ചിറവക്ക് ലൂർദ് ആശുപത്രിക്ക് സമീപത്തുകൂടി പുളിമ്പറമ്പ് വഴിയാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. ദേശീയപാത ബൈപ്പാസിനു വേണ്ടി പുളിമ്പറമ്പിന് സമീപം പട്ടുവം റോഡ് ഇരുപത് മീറ്ററോളം ഇടിച്ചു താഴ്ത്തുന്നതിനാണ് വാഹനങ്ങൾ വഴിതിരിച്ചു വിടാൻ കളക്ടറുടെയും എം.എൽ.എയുടെയും ആർ.ഡി.ഒയുടെയും നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.

ഇതനുസരിച്ച് ഏഴാംമൈൽ കൂവോട് വഴി ബസുകൾ തിരിച്ചുവിടാനും പാളയാട് മാന്തം കുണ്ട് പുളിമ്പറമ്പ് വഴി ചെറുവാഹനങ്ങൾ കടത്തി വിടവാനും തീരുമാനിച്ചിരുന്നു. എന്നാൽ കൂവോട് വഴി സർവ്വീസ് നടത്തിയാൽ സമയക്രമം പാലിക്കാനാകില്ലെന്നും ഒരു ദിവസം 60 കിലോമീറ്ററോളം അധികമായി സർവ്വീസ് നടത്തേണ്ടി വരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്നുമാണ് ബസുടമകൾ പറയുന്നത്.

സമയക്രമം മാറ്റി നൽകാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മറ്റ് റൂട്ടുകളിലേക്ക് പോകുമ്പോൾ സമയം മാറ്റുക പ്രായോഗികമല്ല. നേരത്തേ ആർ.ഡി.ഒ യും നഗരസഭ അധികൃതരും ബസ് ഉടമകളുടെ പ്രതിനിധികളും തീരുമാനിച്ചത് പ്രകാരം പാളയാട് തോട് വീതി കൂട്ടി അതു വഴി ബസുകൾ കടത്തി വിടാൻ അനുവദിക്കണമെന്നും ഏകപക്ഷീയമായി തീരുമാനിച്ചതു പ്രകാരം കൂവോട് വഴി സർവ്വീസ് നടത്താൻ നിർബന്ധിച്ചാൽ പട്ടുവം റൂട്ടിൽ സർവീസ് നടത്തുന്ന 28 ബസുകളും ഓട്ടം നിർത്തി വയ്ക്കുമെന്നും ബസുടമകൾ പറഞ്ഞു.

ബസുടമ സംഘടനകളുടെ കോർഡിനേഷൻ കമ്മറ്റി പ്രതിനിധികളായ രാജ് കുമാർ കരുവാരത്ത്, കെ.വിജയൻ, കെ.സുനിൽകുമാർ, പി.പ്രദീപൻ, കെ.രമേശൻ, ടി.വി ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103207/bus-routes-to-pattuvam-not-serviceable-via-koovod-bus-owners)