---
title: "സംരംഭ സാദ്ധ്യത വിശകലനവും സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു"
english_title: "Social Security Mission also organized the project explanation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103210/social-security-mission-also-organized-the-project-explanation"
published_at: "2023-03-15T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411ae57c03cf_Screenshot_2023-03-15-17-01-39-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംരംഭ സാദ്ധ്യത വിശകലനവും സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു

> **Lead Summary:** സംരംഭ സാദ്ധ്യത വിശകലനവും സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു.കാറമേൽ യുവശക്തി വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ കൂടെയുണ്ട് കരുതലോടെ ഒപ്പം ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണ ക്യാമ്പയിനും വ്യവസായ വകുപ്പ് സംരംഭ സാദ്ധ്യതാ വിശകലനശില്പശാലയും സംഘടിപ്പിച്ചു.

## Article Content

സംരംഭ സാദ്ധ്യത വിശകലനവും സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു.കാറമേൽ യുവശക്തി വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ കൂടെയുണ്ട് കരുതലോടെ ഒപ്പം ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷമിഷൻ പദ്ധതി വിശദീകരണ ക്യാമ്പയിനും വ്യവസായ വകുപ്പ് സംരംഭ സാദ്ധ്യതാ വിശകലനശില്പശാലയും സംഘടിപ്പിച്ചു.

കാറമേൽ യുവശക്തി വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.ജയ , കൗൺസിലർ മാരായ ടി.ദാക്ഷായണി, ഒ. സുമതി, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ പി.പി.ലീല, പി.എം.എ.വൈ -ലൈഫ് എസ്.ഡി.എസ് നൈമിമോൾ തോമസ്, സ്മിത.കെ.ജി, ഷൈനി പി.സി. എന്നിവർ സംസാരിച്ചു.

ഭിന്നശേഷിക്കാർക്കും, കുട്ടികൾക്കും വേണ്ടിയുള്ള പദ്ധതികൾ, സമൂഹത്തിൽ നിർദ്ദനരായ കുടുംബങ്ങൾക്ക് ആവശ്യമായ പദ്ധതികൾ, ലഭിക്കുന്ന സേവനങ്ങൾ, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങി സാമൂഹ്യ സുരക്ഷമിഷൻ നടപ്പിലാക്കുന്നപദ്ധതികളെക്കുറിച്ചും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും സോഷ്യൽ സെക്യൂരിറ്റിമിഷൻ ജില്ല കോർഡിനേറ്റർ അനീഷ്.കെ.വിശദീകരിച്ചു.

പുതുതായി സംരംഭം തുടങ്ങുന്നവർക്കും സംരംഭകർക്ക് സഹായകമാകുന്ന പദ്ധതികളെക്കുറിച്ചും വ്യവസായ വകുപ്പ് ഇന്റേർൺ അനുശ്രീ.കെ. ക്ലാസ്സെടുത്തു. പരിപാടിയാൽ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കൾ, കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103210/social-security-mission-also-organized-the-project-explanation)