---
title: "നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. "
english_title: "LDF Convenor EP Jayarajan said that the opposition's attempt to make the Assembly a bloodbath is condemnable."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103231/ldf-convenor-ep-jayarajan-said-that-the-oppositions-attempt-to-make-the-assembly-a-bloodbath-is-condemnable"
published_at: "2023-03-15T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411ce01a5f41_ldf.jpg"
keywords: []
---

# നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. 

> **Lead Summary:** നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിലാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്. സ്‌പീക്കർ എ.എൻ ഷംസീറിനെ തടഞ്ഞുവയ്‌ക്കാൻ ശ്രമിക്കുകയും വാച്ച്‌ ആന്റ്‌ വാർഡുകളെ അക്രമിക്കുകയും ചെയ്‌തത്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണ്‌ എന്ന അദ്ദേഹം ആരോപിച്ചു.

## Article Content

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിലാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്. സ്‌പീക്കർ എ.എൻ ഷംസീറിനെ തടഞ്ഞുവയ്‌ക്കാൻ ശ്രമിക്കുകയും വാച്ച്‌ ആന്റ്‌ വാർഡുകളെ അക്രമിക്കുകയും ചെയ്‌തത്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണ്‌ എന്ന അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജനപിന്തുണ കിട്ടാതെ പ്രതിപക്ഷ സമരങ്ങൾ പൊളിയുന്നതിലുമുള്ള ജാള്യമാണ്‌ സഭാസമ്മേളനത്തെ അലങ്കോലമാക്കുന്നതിനു പിന്നിലെന്ന്‌ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103231/ldf-convenor-ep-jayarajan-said-that-the-oppositions-attempt-to-make-the-assembly-a-bloodbath-is-condemnable)