---
title: "കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി."
english_title: "A new batch of 315 vehicles became part of the force today to strengthen the Kerala Police."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103249/a-new-batch-of-315-vehicles-became-part-of-the-force-today-to-strengthen-the-kerala-police"
published_at: "2023-03-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411df3cd6781_fdsdfsd.jpg"
keywords: []
---

# കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി.

> **Lead Summary:** തിരുവനന്തപുരം: കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി. ബൊലേറോ, എക്സ്​.യു.വി 300, ഗൂർഖ, ബൊലേറോ നിയോ, മഹിന്ദ്ര ഥാർ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ്​ ഓഫ് ചെയ്തത്. പൊലീസ്​ സ്​റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളും നിരത്തിലിറങ്ങി.

## Article Content

തിരുവനന്തപുരം: കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി. ബൊലേറോ, എക്സ്​.യു.വി 300, ഗൂർഖ, ബൊലേറോ നിയോ, മഹിന്ദ്ര ഥാർ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ്​ ഓഫ് ചെയ്തത്. പൊലീസ്​ സ്​റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളും നിരത്തിലിറങ്ങി.

തൈക്കാട് പൊലീസ്​ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്​ ഓഫ് നിർവഹിച്ചു. സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്തും മുതിർന്ന ഓഫിസർമാരും സന്നിഹിതരായി. പദ്ധതി വിഹിതം, പൊലീസിന്‍റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽനിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്.

പൊലീസ്​ സ്​റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി റെസ്​പോൺസ്​ സപ്പോർട് സിസ്​റ്റം, ട്രാഫിക് എൻഫോഴ്സ്​മെന്‍റ്​, സ്​പെഷൽ യൂനിറ്റ് എന്നിവക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക്​ വാഹനങ്ങളും സേനയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103249/a-new-batch-of-315-vehicles-became-part-of-the-force-today-to-strengthen-the-kerala-police)