---
title: "തട്ടുകടയില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി."
english_title: "Stale food items were seized from the shop."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103254/stale-food-items-were-seized-from-the-shop"
published_at: "2023-03-15T20:51:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411e2a76ee56_xfdgdf.jpg"
keywords: []
---

# തട്ടുകടയില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി.

> **Lead Summary:** **തലപ്പുഴ: **തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പേര്യ സാമൂഹികരോഗ്യ കേന്ദ്രവും വാളാട് പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായി തലപ്പുഴ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ തലപ്പുഴ ടൗണില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയ ശേഷം കട പൂട്ടിച്ചു. തലപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഭക്ഷണ ശാലകളിലും നടത്തിയ പരിശോധനയില്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. പൊരുന്നന്നൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാനോ സദാനന്ദന്‍(വാളാട് പി.എച്ച്.സി), രജുല (പേരിയ സി.എച്ച്.സി) തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

## Article Content

**തലപ്പുഴ: **തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പേര്യ സാമൂഹികരോഗ്യ കേന്ദ്രവും വാളാട് പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായി തലപ്പുഴ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ തലപ്പുഴ ടൗണില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയ ശേഷം കട പൂട്ടിച്ചു. തലപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഭക്ഷണ ശാലകളിലും നടത്തിയ പരിശോധനയില്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. പൊരുന്നന്നൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാനോ സദാനന്ദന്‍(വാളാട് പി.എച്ച്.സി), രജുല (പേരിയ സി.എച്ച്.സി) തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103254/stale-food-items-were-seized-from-the-shop)