---
title: "ബോയ്‌സ് ടൗണ്‍ - അമ്പായത്തോട്  ചുരം രണ്ടു വരി പാത;  വനഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം"
english_title: "BOYS TOWN - AMBAYATHOD CHURAM TWO LANE LANE; The process of surveying and placing stones for the acquisition of forest land has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103262/boys-town-ambayathod-churam-two-lane-lane-the-process-of-surveying-and-placing-stones-for-the-acquisition-of-forest-land-has-started"
published_at: "2023-03-15T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411f0cb263c8_zasfzx.jpg"
keywords: []
---

# ബോയ്‌സ് ടൗണ്‍ - അമ്പായത്തോട്  ചുരം രണ്ടു വരി പാത;  വനഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം

> **Lead Summary:** അമ്പായത്തോട് : ബോയ്‌സ് ടൗണ്‍ – അമ്പായത്തോട് ചുരത്തില്‍ രണ്ടു വരി പാത നിര്‍മ്മിക്കുന്നതിനായി വനഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചുരം റോഡില്‍ പരിശോധന നടത്തി. കല്ലുകള്‍ ഉടന്‍ സ്ഥാപിച്ചു തുടങ്ങും. സര്‍വ്വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മാനന്തവാടി – മട്ടന്നൂര്‍ വിമാനത്താവളം റോഡ് വികസനത്തിന്റെ ഭാഗമായാണ് ഈ റോഡും നവീകരിക്കുന്നത്. കെ.ആര്‍.എഫ്.ബി ക്കാണ് റോഡിന്റെ നിര്‍മ്മാണ ചുമതല. അപകടകരമായ രീതിയില്‍ ചുരം റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്നാളേറെയായി.

## Article Content

അമ്പായത്തോട് : ബോയ്‌സ് ടൗണ്‍ – അമ്പായത്തോട് ചുരത്തില്‍ രണ്ടു വരി പാത നിര്‍മ്മിക്കുന്നതിനായി വനഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചുരം റോഡില്‍ പരിശോധന നടത്തി. കല്ലുകള്‍ ഉടന്‍ സ്ഥാപിച്ചു തുടങ്ങും. സര്‍വ്വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മാനന്തവാടി – മട്ടന്നൂര്‍ വിമാനത്താവളം റോഡ് വികസനത്തിന്റെ ഭാഗമായാണ് ഈ റോഡും നവീകരിക്കുന്നത്. കെ.ആര്‍.എഫ്.ബി ക്കാണ് റോഡിന്റെ നിര്‍മ്മാണ ചുമതല. അപകടകരമായ രീതിയില്‍ ചുരം റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്നാളേറെയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103262/boys-town-ambayathod-churam-two-lane-lane-the-process-of-surveying-and-placing-stones-for-the-acquisition-of-forest-land-has-started)