---
title: "രണ്ടു യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന  സ്വർണ്ണ മിശ്രിതം  പിടികൂടി."
english_title: "A gold mixture worth around Rs.1 crore was seized from two passengers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103273/a-gold-mixture-worth-around-rs1-crore-was-seized-from-two-passengers"
published_at: "2023-03-15T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64120260f1caa_ADAS.jpg"
keywords: []
---

# രണ്ടു യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന  സ്വർണ്ണ മിശ്രിതം  പിടികൂടി.

> **Lead Summary:** കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് രണ്ടു യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന 1.812 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

## Article Content

കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് രണ്ടു യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന 1.812 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ഇന്ന് വൈകീട്ട് ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ SG 36 നമ്പർ വിമാനത്തിൽ വന്നിറങ്ങിയ വയനാട് സ്വദേശിയിൽ നിന്നും 953 ഗ്രാം സ്വർണ്ണ മിശ്രിതം 3 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും റാസൽഖൈമയിൽ നിന്നും എത്തിയ X 332 നമ്പർ വിമാനത്തിൽ വന്നിറങ്ങിയ വില്യാപ്പള്ളി സ്വദേശിയിൽ നിന്നും 859 ഗ്രാം സ്വർണ്ണ മിശ്രിതം 4 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103273/a-gold-mixture-worth-around-rs1-crore-was-seized-from-two-passengers)