---
title: "ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൊണ്ടുപോകരുത്, ജൂൺ 5നകം കർമ്മ പദ്ധതി നടപ്പാക്കണം: മലിനീകരണ നിയന്ത്രണ ബോർഡ്"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103282/kochi"
published_at: "2023-03-16T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64126b2d043df_Screenshot_20230316-063311_Facebook.jpg"
keywords: []
---

# ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൊണ്ടുപോകരുത്, ജൂൺ 5നകം കർമ്മ പദ്ധതി നടപ്പാക്കണം: മലിനീകരണ നിയന്ത്രണ ബോർഡ്

> **Lead Summary:** **കൊച്ചി**: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.

## Article Content

**കൊച്ചി**: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.

ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ ഉടനടി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ടായി നൽകിയിരിക്കുന്നത്.അജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ട് പോകരുതെന്നാണ് ആദ്യ നിർദ്ദേശം.ഇത് പ്രാദേശികമായി കളക്ഷൻ പോയിന്‍റുകളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. സാനിറ്ററി പാഡുകളും ഡയപ്പുറകളും എളംകുളത്തുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണം. ആളുകൾ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയം നിരീക്ഷണം ഉറപ്പാക്കണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളിൽ നടപ്പിലാക്കണം. തുടങ്ങിയ നിർദ്ദേശങ്ങൾ ജൂൺ 5 നകം നടപ്പാക്കണമെന്നാണ് നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103282/kochi)