---
title: "തിരുനെല്ലി മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം  നമസ്കാരമണ്ഡപം തറകല്ലിടൽ കർമ്മം നിർവഹിച്ചു  "
english_title: "Thirunelli temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103338/thirunelli-temple"
published_at: "2023-03-16T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412c2ba94ebf_Picsart_23-03-16_12-47-40-186.jpg"
keywords: []
---

# തിരുനെല്ലി മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം  നമസ്കാരമണ്ഡപം തറകല്ലിടൽ കർമ്മം നിർവഹിച്ചു  

> **Lead Summary:**  തിരുനെല്ലി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പി. ബി. കേശവദാസും, ചുറ്റമ്പലത്തിന്റെ തറക്കല്ലിടൽ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. സി. സദാനന്ദനും നിർവഹിച്ചു.

## Article Content

 തിരുനെല്ലി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പി. ബി. കേശവദാസും, ചുറ്റമ്പലത്തിന്റെ തറക്കല്ലിടൽ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. സി. സദാനന്ദനും നിർവഹിച്ചു.

രണ്ടു പ്രവർത്തികൾക്കും കൂടി അമ്പത് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിപ്പാടാണ്. ക്ഷേത്രം മേൽശാന്തി ബപ്പിലേരി പുതുമന ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിപാടിന്റെ കാർമികത്വത്തിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവത്തികൾക്ക് തുടക്കം കുറിച്ചു.

തദവസരത്തിൽ തിരുനെല്ലി ക്ഷേത്ര മാനേജർ പി. കെ. പ്രേമചന്ദ്രൻ, കമ്മിറ്റി പ്രസിഡന്റ്‌ കെ. പി. മുരളീധരൻ, സെക്രട്ടറി എ. ടി. ബാബു, ക്ഷേത്രം എഞ്ചിനീയർ രാജേഷ്, മാതൃസമിതി പ്രസിഡന്റ്‌ അമ്പിളി സജീവൻ, സെക്രട്ടറി ഗീത മുരളീധരൻ, കമ്മിറ്റി അംഗങ്ങളായ രാജേഷ് കരിങ്ങാരി, എ. മുരളീധരൻ, സുരേഷ്, സന്തോഷ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103338/thirunelli-temple)