---
title: "സമ്മിശ്ര കൃഷിയിലൂടെ കാർഷിക രംഗത്ത് മാതൃക തീര്‍ത്ത്ര അന്‍വര്‍ഹാജി"
english_title: "Anvarhaji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103353/anvarhaji"
published_at: "2023-03-16T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412eecec6da4_IMG-20230316-WA0072.jpg"
keywords: []
---

# സമ്മിശ്ര കൃഷിയിലൂടെ കാർഷിക രംഗത്ത് മാതൃക തീര്‍ത്ത്ര അന്‍വര്‍ഹാജി

> **Lead Summary:**  സമ്മിശ്ര കൃഷിയിലൂടെ കാര്‍ഷീക രംഗത്ത് മാതൃക തീര്‍ക്കുകയാണ് അരവഞ്ചാല്‍ കെ.ബി.എ മഹലിലെ ഇല്ലിക്കല്‍ അന്‍വര്‍ഹാജി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത പഴവര്‍ഗങ്ങളോടൊപ്പം പച്ചക്കറിയും ഔഷധ സസ്യങ്ങളും അന്‍വര്‍ ഹാജിയുടെ കൃഷിയിടത്തിലുണ്ട്. 

## Article Content

 സമ്മിശ്ര കൃഷിയിലൂടെ കാര്‍ഷീക രംഗത്ത് മാതൃക തീര്‍ക്കുകയാണ് അരവഞ്ചാല്‍ കെ.ബി.എ മഹലിലെ ഇല്ലിക്കല്‍ അന്‍വര്‍ഹാജി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത പഴവര്‍ഗങ്ങളോടൊപ്പം പച്ചക്കറിയും ഔഷധ സസ്യങ്ങളും അന്‍വര്‍ ഹാജിയുടെ കൃഷിയിടത്തിലുണ്ട്. 

പാറ പ്രദേശമായിരുന്ന ഭൂമി മണ്ണിട്ട് നികത്തി 13 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് അന്‍വര്‍ഹാജി ഇന്നു കാണുന്ന ഈ പച്ചപ്പ് രൂപപ്പെടുത്തിയത്. പഴവര്‍ഗങ്ങളുടെ കൃഷി നമ്മുടെ നാട്ടില്‍ അപൂര്‍വ്വമാണെങ്കില്‍ വിവിധ രാജ്യങ്ങളിലെ വ്ത്യസ്ത പഴവര്‍ഗങ്ങളാണ് ഈ തോട്ടത്തിലുള്ളത്. പാരമ്പര്യ കര്‍ഷക കുടുംബമായതുകൊണ്ട് തന്നെ സ്വയം പര്യപ്്തത ലക്ഷ്യമിട്ടു തന്നെയാണ് അന്‍വര്‍ഹാജി പച്ചപ്പിന്റെ മനോഹാരിതയിലേക്ക് ജീവിതത്തെ പറിച് നട്ടത്.

ജമൈക്കന്‍ ആപ്പിള്‍ മുതല്‍ ബ്രസീലിയന്‍ പഴവര്‍ഗമായ അഭ്യൂ, മെക്‌സിക്കന്‍ പഴവര്‍ഗമായ ബറാബ എന്നിവും അന്‍വറിന്റെ തോട്ടത്തിലെ അപൂര്‍വ്വ ഇനങ്ങളാണ്. റംബൂട്ടാന്‍, മാംഗോസ്റ്റീന്‍,ഇന്ത്യന്‍ പിസ്ത,പീനട്ട് ബട്ടര്‍,മിറാക്കിള്‍ ഫ്രൂട്ട്, സീതാപ്പഴം തുടങ്ങിയ വിദേശയും സ്വദേശിയുമായ പഴവര്‍ഗങ്ങള്‍ കുലച്ചു നില്‍ക്കുന്നത് കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ച തന്നെയാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് തൈകളും വിത്തുകളും ശേഖരിക്കാറ്.

വിവിധ ഇനങ്ങളിലുള്ള തക്കാളികള്‍, പച്ചമുകളുകള്‍, ഇഞ്ചികള്‍, സുന്ദരി ചീര, പാല്‍ചീര,പട്ടീര, തുടങ്ങി വിവിധ ഇനം ചീരകളോടൊപ്പം തന്നെ വിദേശികളായ കുവൈത്ത് കൂസയും ജര്‍ജിയറും ഇവിടെ ഉണ്ട്. വിധ തരം തുളസി, മുഞ്ഞ, കൊടങ്ങല്‍, ഉറുതൂക്കി, മധുരംകൊല്ലി, മരള്‍, കരിമഞ്ഞള്‍, കാട്ടുമഞ്ഞള്‍, ജാതിക്ക, കരിയിഞ്ചി, വിവിധ തരം കൂവ തുടങ്ങിയ ഔഷധ ഇനങ്ങള്‍ക്കായും അന്‍വറിനെ തേടിയെത്തുന്നവര്‍ നിരവധിയാണ്.

പഴങ്ങളും, പച്ചക്കറികളും പയ്യന്നൂരിലെ കര്‍ഷകന്റെ കടകളിലൂടെയും വീട്ടിലെത്തുന്നവര്‍ക്ക് നേരിട്ടുമാണ് നല്‍കുന്നത്. കൃഷിയോട് താല്‍പര്യമുള്ളവര്‍ അന്‍വര്‍ ഹാജിയുടെ തോട്ടം സന്ദര്‍ശിക്കാറുണ്ട്. ഇങ്ങനെ വരുന്നവര്‍ക്ക് വിത്തുകള്‍ നല്‍കുന്നതിനും ഇദ്ദേഹം മടികാട്ടാറില്ല. ഗുണമേന്മയേറിയ തൈകളും വിപണനം നടത്തുന്നുണ്ട്.

പച്ചക്കറികളോടൊപ്പം പശു, താറാവ്, പാത്ത, വിവിധ ഇനം കോഴികളും അന്‍വറിന്റെ തോട്ടത്തിലെ ആകര്‍ഷണമാണ്. പന്നിശല്യം കാരണം കിഴങ്ങ് വര്‍ഗങ്ങള്‍ നടാന്‍ സാധിക്കാത്ത വിഷമവും അന്‍വര്‍ഹാജിക്കുണ്ട്. ഭാര്യാ സാറാബിയും,മക്കളായ അബൂബക്കര്‍ അന്‍വറും,അന്‍ഫാസ് അന്‍വറും, മുസൈനയും പൂര്‍ണ്ണപിന്തുണയുമായി ഒപ്പമുണ്ട്. 2021 ല്‍ പെരിങ്ങോം പഞ്ചായത്തിന്റെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡും അന്‍വര്‍ ഹാജിയെ തേടിയെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103353/anvarhaji)