---
title: "പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര നയത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ്‌ ധർണ്ണ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103357/peravoor"
published_at: "2023-03-16T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412d4a8c09cd_IMG-20230316-WA0113.jpg"
keywords: []
---

# പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര നയത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ്‌ ധർണ്ണ

> **Lead Summary:** **പേരാവൂർ**: എൽ.ഐ.സി, എസ്.ബി.ഐ തുടങ്ങിയവ അദാനി ഗ്രൂപ്പിന് വിറ്റഴിക്കുന്ന മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: എൽ.ഐ.സി, എസ്.ബി.ഐ തുടങ്ങിയവ അദാനി ഗ്രൂപ്പിന് വിറ്റഴിക്കുന്ന മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ലിസി ജോസഫ്, ബൈജു വർഗ്ഗീസ്, പി.സി.രാമകൃഷണൻ, ജൂബിലി ചാക്കോ, റോയി നമ്പുടാകം, വർഗ്ഗീസ്ജോസഫ് നടപ്പുറം,പി.പി മുസ്തഫ, സി.ജെ. മാത്യു, ഷെഫീർ ചെക്യാട്ട് എന്നിവർ പ്രസംഗിച്ചു. സമരത്തിന് സണ്ണി വേലിക്കകത്ത്, സന്തോഷ് മണ്ണാർക്കുളം, ചാക്കോ തൈക്കുന്നേൽ, വി. രാജു , കെ.എം.ഗിരീഷ്, പ്രകാശൻ ദീപം, ഇന്ദിരാ ശ്രീധരൻ, പാൽ ഗോപാലൻ എന്നിവർനേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103357/peravoor)