---
title: "നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ സംഭരണ വില ഉടൻ നൽകണം : കെ.കെ. ഏബ്രഹാം "
english_title: "Kk Abraham "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103388/kk-abraham"
published_at: "2023-03-16T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412f42f1814a_image_1200x630xt.jpg"
keywords: []
---

# നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ സംഭരണ വില ഉടൻ നൽകണം : കെ.കെ. ഏബ്രഹാം 

> **Lead Summary:**  നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ സംഭരണവില ഉടൻ നല്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെഏബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും നല്കാത്ത സർക്കാർ നടപടി കർഷകരോടു ചെയ്യുന്ന കടുത്ത ദ്രോഹമാണ്.

## Article Content

 നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ സംഭരണവില ഉടൻ നല്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെഏബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും നല്കാത്ത സർക്കാർ നടപടി കർഷകരോടു ചെയ്യുന്ന കടുത്ത ദ്രോഹമാണ്.

കേവലം 28 രൂപ 20 പൈസ മാത്രമാണ് സംഭരണ വില. അഞ്ചു മാസക്കാലത്തെ കഠിനാദ്ധ്വാനവും, വന്യമൃഗ ശല്യത്തിൽ നിന്നും, കൃഷിയെ സംരക്ഷിക്കാൻ കാവൽ കിടന്നും, പട്ടിണി കിടന്നും, ഉറക്കമൊഴിച്ചുമാണ് കർഷകൻ നെല്ല് ഉല്പാദിപ്പിക്കുന്നതു്. സാമ്പത്തിക പ്രതിസന്ധിയും, കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് കർഷകർ ഉല്പാദിക്കുന്ന നെല്ലിന്റെ തുക ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് കർഷകർ.

കേരള ബാങ്ക് മുഖേന ഉടൻ പണം നല്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നല്കുന്നില്ല - മാത്രമല്ല ബാങ്കുകൾ കർഷകരിൽ നിന്നും ഒപ്പിട്ടു വാങ്ങിയിട്ടുള്ള പ്രോ നോട്ടു പ്രകാരംബാങ്കിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് കർഷകർ സർക്കാർ ബാങ്കിന് പണം നലകുന്നതുവരെയുള്ള കാലയളവിലെ പലിശ കൂടി നല്കേണ്ട ദയനീയ സ്ഥിതിയുണ്ട്.

കർഷകരുടെ ഉല്പന്നങ്ങൾക്ക് ലഭിക്കുന്ന പണത്തിന് കർഷകൻ തന്നെ പലിശയടയ്ക്കണമെന്നതു് മനുഷ്യത്വരഹിതമായ നടപടിയാണ്. അടുത്ത കൃഷിയ്ക്കു വേണ്ടി വയലുകൾ ഉഴുത് പാകപ്പെടുത്തേണ്ട സമയം എത്തി - ഭൂരിപക്ഷം കർഷകരും ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കടം എടുത്താണ് കൃഷിയിറക്കിയത്.

വലിയ പ്രതിസന്ധിയെയാണ് ഇവർ നേരിടുന്നത്. ഏബ്രഹാം ചൂണ്ടിക്കാട്ടി. നൽകർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സംഭരണവില ഉടൻ നല്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103388/kk-abraham)