---
title: " കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു"
english_title: "budget released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103398/budget-released"
published_at: "2023-03-16T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412fd2ecc51b_IMG-20230316-WA0089.jpg"
keywords: []
---

#  കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു

> **Lead Summary:**  2023-24 വർഷത്തേക്കുള്ള കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു. 164,51,4 4949 രൂപ വരവും , 164,27,52000 രൂപ ചിലവും 23,92949 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

## Article Content

 2023-24 വർഷത്തേക്കുള്ള കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു. 164,51,4 4949 രൂപ വരവും , 164,27,52000 രൂപ ചിലവും 23,92949 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജറ്റിനാണ് കൂത്തുപറമ്പ് നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയത്. താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സാന്ത്വനപരിചരണ വിഭാഗങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾക്കായി ബജറ്റിൽ തുക മാറ്റി വച്ചിട്ടുണ്ട്.

നഗരസഭയിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും വിവിധങ്ങളായ വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുന്നു, വനിതാ ശാക്തീകരണ പരിപാടികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള തുക, സ്വന്തമായി കെട്ടിടമില്ലാത്ത അംഗനവാടികളിൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിനും തുക നീക്കി വെച്ചിട്ടുണ്ട്.

സമ്പൂർണ്ണ ഭവന പദ്ധതി പ്രഖ്യാപനം, അധിദരിദ്രയില്ലാത്ത നഗരസഭ, സമ്പൂർണ്ണ മാലിന്യ സംസ്കരണം, തെരുവ് വിളക്കുകൾ, കുടിവെള്ളം, സ്റ്റേഡിയം റോഡ് മെക്കാഡം ടാറിങ് തുടങ്ങിയവയാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.

വികസന കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ ലിജി സജീഷ്, ക്ഷേമകാര്യ സമിതി ചെയർമാൻ കെ വി രജീഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ അജിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ കെ ഷമീർ, വിദ്യാഭ്യാസ കലാകായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം പി ശ്രീജ, വിവിധ വാർഡുകളിലെ കൗൺസിലർമാർ തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.നഗരസഭാ ചെയർ പേഴ്സൺ വി.സുജാത യോഗത്തിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103398/budget-released)