---
title: "സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ കുടുക്കിയ യുവാവിന് ആദരം"
english_title: "Young man got appreciation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103403/young-man-got-appreciation"
published_at: "2023-03-16T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641301608b709_IMG-20230316-WA0096.jpg"
keywords: []
---

# സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ കുടുക്കിയ യുവാവിന് ആദരം

> **Lead Summary:**  കുത്തുപറമ്പിലെ ഹോട്ടൽ തൊഴിലാളിയായ റാഷിദിനെയാണ് ഗോൾഡ് മർച്ചന്റ് ആൻഡ് സിൽവർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചത്.

## Article Content

 കുത്തുപറമ്പിലെ ഹോട്ടൽ തൊഴിലാളിയായ റാഷിദിനെയാണ് ഗോൾഡ് മർച്ചന്റ് ആൻഡ് സിൽവർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചത്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് തലശ്ശേരി റോഡിലെ സ്വർണ്ണ കടയിലാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് കടയുടെ പൂട്ട് പൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റാഷിദ് അതുവഴി വന്ന ഓട്ടോ തൊഴിലാളിയെ വിവരം അറിയിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളികളാണ് പിന്നീട് പോലീസിനെ വിവരം അറിയിച്ചത്.

സംഭവത്തിൽ കർണാടക സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇരിട്ടിയിൽ വച്ചും ജ്വല്ലറി കവർച്ചാശ്രമത്തിനിടയിൽ പോലീസ് പിടികൂടിയിരുന്നു. ഗോൾഡ് മർച്ചന്റ് ആൻഡ് സിൽവർ അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിന്റയും, ഓട്ടോതൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.

കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീഹരി റാഷിദിന് ഉപഹാരം നൽകി. ചടങ്ങിൽ ഗോൾഡ് മർച്ചന്റ് ആൻഡ് സിൽവർ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എ ടി അബ്ദുള്ള അസീസ്, സെക്രട്ടറി കെ ഗംഗാധരൻ , ട്രഷർ എൻ പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103403/young-man-got-appreciation)