---
title: "പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു"
english_title: "Scooter distrubuted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103408/scooter-distrubuted"
published_at: "2023-03-16T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641304b7bef65_IMG-20230316-WA0099.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

> **Lead Summary:** നഗരസഭയിൽ വച്ച് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. പയ്യന്നുർ നഗരസഭ 22-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.

## Article Content

നഗരസഭയിൽ വച്ച് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. പയ്യന്നുർ നഗരസഭ 22-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.

നഗരസഭയിൽ വച്ച് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യ ക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ കൗൺസിലർമാരായ കെ.കെ.ഫൽഗുനൻ, എം. ആനന്ദൻ,പി.വി.സുഭാഷ്, സെക്രട്ടറി എം.കെ.ഗിരീഷ് ഐ.സി.ഡി.എസ് സുപ്പർവൈസർമാരായ വി.വിഭ, ഏ.പി. ചിത്രലേഖ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

10 ലക്ഷം രൂപചിലവിൽ സൈഡ് വീൽ ഘടിപ്പിച്ച 10 സ്കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103408/scooter-distrubuted)