---
title: " തളിപ്പറമ്പിൽ അനധികൃത മണൽ ലോറി പിടികൂടി"
english_title: "Sand lory caught in Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103410/sand-lory-caught-in-thaliparamba"
published_at: "2023-03-16T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130554c054c_IMG-20230316-WA0098.jpg"
keywords: []
---

#  തളിപ്പറമ്പിൽ അനധികൃത മണൽ ലോറി പിടികൂടി

> **Lead Summary:**  തളിപ്പറമ്പിൽ അനധികൃത മണൽ ലോറി പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർച്ചെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പറപ്പൂൽ എന്ന സ്ഥലത്തു വച്ചാണ് മണൽ ലോറി പിടികൂടിയത്.

## Article Content

 തളിപ്പറമ്പിൽ അനധികൃത മണൽ ലോറി പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർച്ചെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പറപ്പൂൽ എന്ന സ്ഥലത്തു വച്ചാണ് മണൽ ലോറി പിടികൂടിയത്.

ഒരിടവേളയ്ക്കു ശേഷം തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷൻ പരിധിയിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന് പരാതികൾ ഉയർന്നതോടെയാണ് തളിപ്പറമ്പ് പൊലിസ് വീണ്ടും പരിശോധന തുടങ്ങിയത്.

അനധികൃത മണൽക്കടത്ത് നടത്തുന്നവരെ പിടികൂടാൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് തളിപ്പറമ്പ് പൊലിസിൻ്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103410/sand-lory-caught-in-thaliparamba)