---
title: "ആപ്ദ മിത്ര സംസ്ഥാന തല പരിശീലന ക്ലാസ് പൂർത്തിയായി"
english_title: "Training class finished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103414/training-class-finished"
published_at: "2023-03-16T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413068942dbb_IMG-20230316-WA0101.jpg"
keywords: []
---

# ആപ്ദ മിത്ര സംസ്ഥാന തല പരിശീലന ക്ലാസ് പൂർത്തിയായി

> **Lead Summary:** കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആപ്ദ മിത്ര പരിശീലന ക്യാമ്പ് പൂർത്തിയായി.

## Article Content

കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആപ്ദ മിത്ര പരിശീലന ക്യാമ്പ് പൂർത്തിയായി.

പേരാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.ശശി , കോഡിനേറ്ററും അസി. സ്റ്റേഷൻ ഓഫീസറുമായ കെ. ദിവു കുമാർ ,സിവിൽ ഡിഫൻസ് കോഡിനേറ്റർ ജിബി ഫിലിപ്പ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ സന്ദീപ്. പി.ആർ, ജിതിൻ ശശീന്ദ്രൻ , മഹേഷ് എം.എസ്, റിജുൽ.വി.കെ , ആദർശ് , രവി ,ബെന്നി , എന്നിവർ നേതൃത്വം നൽകി.

വിവിധ ക്ലാസുകളിലായി മെഡിക്കൽ ഓഫീസർ സരുൺ ഘോഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രേംനാഥ് തുടങ്ങിയവർ ക്ലാസ്സെടുത്തു. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ആപ്തമിത്ര പരിശീലന ക്ലാസ് നടത്തുന്നത്.

ദുരന്തങ്ങളെ ലഘൂകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുളള വിവിധ പരിശീലനങ്ങൾ നൽകുകയാണ്ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഥമ ശുശ്രൂഷ പരിശീലനം , ട്രാഫിക്‌ നിയമ ബോധവൽക്കരണം, റോപ്പ് റസ്ക്യു ,റസ്ക്യു ഓപ്പറേഷൻ, ബിൽഡിംഗ് കൊളാപ്സ്, ബർമ ബ്രിഡ്ജ്, ഡിങ്കി പരിശീലനം ,തുടങ്ങി വിവിധ പരിശീലനങ്ങൾ നടത്തുകയുണ്ടായി.

ഇവിടെ 2 ഘട്ടങ്ങളിലായി 94 പേർ പരിശീലനം പൂർത്തിയാക്കി. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, പേരാവൂർ തുടങ്ങി 3 കേന്ദ്രങ്ങളിലായി ഇതുവരെ 300 പേർ പരിശീലനം പൂർത്തിയാക്കി. ഇവർക്ക് ഓരോ അംഗത്തിനും യാത്രാബത്തക്കും ഭക്ഷണത്തിനും പുറമെ യൂണിഫോം, ഐഡി കാർഡും ഒമ്പതിനായിരം രൂപ വില വരുന്ന എമർജൻസി റസ്പോണ്ടർ കിറ്റും അനുവദിച്ചു കിട്ടുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103414/training-class-finished)