---
title: "കൊവിഡ് കേസുകളിൽ വ‍ര്‍ധന: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നി‍ര്‍ദ്ദേശം"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103455/covid"
published_at: "2023-03-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641337833b1d9_images_-_2022-12-27T075440.370.jpeg"
keywords: []
---

# കൊവിഡ് കേസുകളിൽ വ‍ര്‍ധന: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നി‍ര്‍ദ്ദേശം

> **Lead Summary:** **ദില്ലി**: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ൽ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്.

## Article Content

**ദില്ലി**: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ൽ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്.

   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103455/covid)