---
title: "ടെറസ്സിന് മുകളില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. "
english_title: "A ganja plant planted above the terrace and protected was seized."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103464/a-ganja-plant-planted-above-the-terrace-and-protected-was-seized"
published_at: "2023-03-16T22:10:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641346cc0b5ba_zfddsc.jpg"
keywords: []
---

# ടെറസ്സിന് മുകളില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. 

> **Lead Summary:** **അഞ്ചുകുന്ന്: **രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി അഞ്ചുകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ടെറസ്സിന് മുകളില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണക്കശ്ശേരി വീട്ടില്‍ റഹൂഫി നെ അറസ്റ്റ് ചെയ്തു. ഒരു മീറ്ററോളം നീളമുള്ളതാണ് കഞ്ചാവ് ചെടി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ ജോസ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

## Article Content

**അഞ്ചുകുന്ന്: **രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി അഞ്ചുകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ടെറസ്സിന് മുകളില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണക്കശ്ശേരി വീട്ടില്‍ റഹൂഫി നെ അറസ്റ്റ് ചെയ്തു. ഒരു മീറ്ററോളം നീളമുള്ളതാണ് കഞ്ചാവ് ചെടി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ ജോസ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103464/a-ganja-plant-planted-above-the-terrace-and-protected-was-seized)