---
title: "തേനീച്ചക്കൂട്ടമിളകി നാല്‍പ്പത്തഞ്ചോളം  വിദ്യാര്‍ത്ഥികള്‍ക്ക്  കുത്തേറ്റു. "
english_title: "Forty-five students were stung by the beehive pepper."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103465/forty-five-students-were-stung-by-the-beehive-pepper"
published_at: "2023-03-16T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641349a3bd076_asdadsX.jpg"
keywords: []
---

# തേനീച്ചക്കൂട്ടമിളകി നാല്‍പ്പത്തഞ്ചോളം  വിദ്യാര്‍ത്ഥികള്‍ക്ക്  കുത്തേറ്റു. 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ തേനീച്ചക്കൂട്ടമിളകി. ഇന്ന് വൈകീട്ട് കോളേജില്‍ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടയിലായിരുന്നു സംഭവം.കുത്തേറ്റതിനെ തുടര്‍ന്ന് നാല്‍പ്പത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കാര്യമായി കുത്തേല്‍ക്കാതിരുന്നതിനാലും, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്തതിനാലും എല്ലാവരേയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. തേനീച്ചയിളകിയതോടെ കുട്ടികള്‍ പരക്കം പാഞ്ഞ് ക്ലാസ് മുറികളിലും, സമീപ സ്ഥലങ്ങളിലും അഭയം തേടുകയായിരുന്നു. വര്‍ഷങ്ങളായി കോളേജ് കെട്ടിടത്തിന് മുകളില്‍ തേനീച്ച കൂട് ഉണ്ടായിരുന്നു. ഇടയ്ക്ക് അവിടം വിട്ടൊഴിയുമെങ്കിലും പിന്നീട് അവിടെ തന്നെ വന്ന് കൂട് കൂട്ടുകയാണ് പതിവ്. ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെങ്കിലും തേനീച്ച കൂട് അവിടെ നിന്നും നീക്കം ചെയ്യണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടായിരുന്നു.

## Article Content

**മാനന്തവാടി:** മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ തേനീച്ചക്കൂട്ടമിളകി. ഇന്ന് വൈകീട്ട് കോളേജില്‍ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടയിലായിരുന്നു സംഭവം.കുത്തേറ്റതിനെ തുടര്‍ന്ന് നാല്‍പ്പത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കാര്യമായി കുത്തേല്‍ക്കാതിരുന്നതിനാലും, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്തതിനാലും എല്ലാവരേയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. തേനീച്ചയിളകിയതോടെ കുട്ടികള്‍ പരക്കം പാഞ്ഞ് ക്ലാസ് മുറികളിലും, സമീപ സ്ഥലങ്ങളിലും അഭയം തേടുകയായിരുന്നു. വര്‍ഷങ്ങളായി കോളേജ് കെട്ടിടത്തിന് മുകളില്‍ തേനീച്ച കൂട് ഉണ്ടായിരുന്നു. ഇടയ്ക്ക് അവിടം വിട്ടൊഴിയുമെങ്കിലും പിന്നീട് അവിടെ തന്നെ വന്ന് കൂട് കൂട്ടുകയാണ് പതിവ്. ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെങ്കിലും തേനീച്ച കൂട് അവിടെ നിന്നും നീക്കം ചെയ്യണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103465/forty-five-students-were-stung-by-the-beehive-pepper)