---
title: "ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു "
english_title: "Ilritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103471/ilritty"
published_at: "2023-03-17T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413b6ace2589_FB_IMG_1679013394833.jpg"
keywords: []
---

# ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു 

> **Lead Summary:**  **ഇരിട്ടി**: ഡോക്ടർമാർ നിരന്തരം അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17 ന് വെള്ളിയാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലെ ഡോക്ടർമാർ ഇരിട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

 **ഇരിട്ടി**: ഡോക്ടർമാർ നിരന്തരം അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17 ന് വെള്ളിയാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലെ ഡോക്ടർമാർ ഇരിട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

ഇനിയൊരു ആരോഗ്യപ്രവർത്തകനും അക്രമിക്കപ്പെടരുത്, അണിചേരാം നമുക്കൊന്നായ് എന്ന മുദ്രാവാക്യമുയർത്തി ഐ എം എ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോ .രമേഷ് ഹരിഹരൻ, സിക്രട്ടറി രഞ്ജിത്ത് മാത്യു, സീനിയർ മെമ്പർ ഡോ. പി.വി. നായർ, ഡോ. ഇ.കെ. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103471/ilritty)