---
title: "മാടത്തിയിൽ എൽ പി സ്കൂൾ പഠനോത്സവം: പായം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി വി പ്രമീള ഉദ്ഘാടനം ചെയ്തു."
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103475/iritty"
published_at: "2023-03-17T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413c04c02852_IMG-20230317-WA0001.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂൾ പഠനോത്സവം: പായം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി വി പ്രമീള ഉദ്ഘാടനം ചെയ്തു.

> **Lead Summary:**  ഇരിട്ടി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പഠനോത്സവം മാടത്തിയിൽ എൽ പി സ്കൂളിൽ മികച്ച രീതിയിൽ നടന്നു. പായം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി വി പ്രമീള ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ ലീഡർ ഋതു ലക്ഷ്മി അധ്യക്ഷത വഹിച്ചു. അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കളായ നേഹ ഫാത്തിമ, ദിയ ഫാത്തിമ., സഫ ഫാത്തിമ എന്നിവരെ ശ്രീമതി വി പ്രമീള സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. പായം പഞ്ചായത്ത് തല ഭാഷോൽസവം വിജയി ആദിദേവിനെ പി. സാജിത് അനുമോദിച്ചു റിപ്പബ്ലിക് ദിന ക്വിസ് മത്സര ജേതാക്കൾക്ക് സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ ട്രോഫി വിതരണം ചെയ്തു. പ്രധാന അധ്യാപിക കെ.കെ. ചിന്താമണി, സി.ആർ. സി കോ-ഓർഡിനേറ്റർ റുബീന ടീച്ചർ , പി.ടി.എ പ്രസിഡണ്ട് . പി നൗഫൽ, വൈസ് പ്രസിഡണ്ട് സി. രൂപേഷ്, അമിത് ചന്ദ്ര, എന്നിവർ സംസാരിച്ചു.

## Article Content

 ഇരിട്ടി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പഠനോത്സവം മാടത്തിയിൽ എൽ പി സ്കൂളിൽ മികച്ച രീതിയിൽ നടന്നു. പായം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി വി പ്രമീള ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ ലീഡർ ഋതു ലക്ഷ്മി അധ്യക്ഷത വഹിച്ചു. അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കളായ നേഹ ഫാത്തിമ, ദിയ ഫാത്തിമ., സഫ ഫാത്തിമ എന്നിവരെ ശ്രീമതി വി പ്രമീള സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. പായം പഞ്ചായത്ത് തല ഭാഷോൽസവം വിജയി ആദിദേവിനെ പി. സാജിത് അനുമോദിച്ചു റിപ്പബ്ലിക് ദിന ക്വിസ് മത്സര ജേതാക്കൾക്ക് സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ ട്രോഫി വിതരണം ചെയ്തു. പ്രധാന അധ്യാപിക കെ.കെ. ചിന്താമണി, സി.ആർ. സി കോ-ഓർഡിനേറ്റർ റുബീന ടീച്ചർ , പി.ടി.എ പ്രസിഡണ്ട് . പി നൗഫൽ, വൈസ് പ്രസിഡണ്ട് സി. രൂപേഷ്, അമിത് ചന്ദ്ര, എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്നപ്രധാന അധ്യാപിക. കെ.കെ ചിന്താമണി അധ്യാപകരായ വിൻസി വർഗ്ഗീസ്, കെ.ഷൗക്കത്തലി അമിത് ചന്ദ്ര, രേഷ്ന പി.കെ, അഞ്ജന വിവി, ബിജില. കെ., ഷഫീന പി. എന്നിവർ നേതൃത്വം നൽകി. കലാവിരുന്നും, ശാസ്ത്ര പ്രദർശനവും നടന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പെനോയൽ , സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം ചെയർ പേഴ്സൺ ശ്രീമതി വി പ്രമീള നിർവ്വഹിച്ചു സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥികളായ മുഹമ്മദ് മിഷാൽ സ്വാഗതവും ദേഗിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103475/iritty)