---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാർച്ച് 18 ,19 തീയ്യതികളിൽ പയ്യന്നൂരിൽ "
english_title: "District Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103577/district-conference"
published_at: "2023-03-17T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414419695519_IMG-20230317-WA0066.jpg"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാർച്ച് 18 ,19 തീയ്യതികളിൽ പയ്യന്നൂരിൽ 

> **Lead Summary:** **പയ്യന്നൂർ**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാർച്ച് 18 ,19 തീയ്യതികളിൽ പയ്യന്നൂരിൽ നടക്കും. 18 -ന് വൈകീട്ട് പ്രകടനവും 19 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പയ്യന്നൂർ. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പയ്യന്നൂർ.

## Article Content

**പയ്യന്നൂർ**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാർച്ച് 18 ,19 തീയ്യതികളിൽ പയ്യന്നൂരിൽ നടക്കും. 18 -ന് വൈകീട്ട് പ്രകടനവും 19 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പയ്യന്നൂർ. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പയ്യന്നൂർ.

സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ നഗരത്തിൽ വിളംബര ജാഥ നടന്നു. പെരുമ്പയിൽ നിന്നും ആരംഭിച്ച ജാഥ ടൗൺ സ്ക്വയറിൽ സമാപിച്ചു. മുൻ കല്യാശേരി എം എൽ എ ടി.വി രാജേഷ്, നഗരസഭാ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ വ്യാപാരി വ്യവസായ സമിതി നേതാക്കൾ എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. മാർച്ച് 18-നും 19-നുമാണ് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പയ്യന്നൂരിൽ നടക്കുക.

18 -ന് വൈകീട്ട് നാലിന് പ്രകടനം പെരുമ്പ കെ.എസ്.ആർ.ടി.സിക്ക് സമീപത്ത് നിന്ന് ആരംഭിച്ച് പയ്യന്നൂർ ടൗൺ സ്ക്വയറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. സമിതി ജില്ല പ്രസിഡന്റ് വി.ഗോപിനാഥ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എസ്. ദിനേശ്, സംസ്ഥാന ജോ. സെക്രട്ടറി സി.കെ. വിജയൻ, സംസ്ഥാന വൈ. പ്രസിഡന്റ് കെ. പങ്കജവല്ലി എന്നിവർ സംസാരിക്കും. 19 -ന് രാവിലെ 9.30 -ന് കുറുംബ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും.

സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് വി.ഗോപിനാഥൻ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ., ജില്ല സെക്രട്ടറി പി.എം. സുഗുണൻ, സംസ്ഥാന ട്രഷറർ എസ്. ദിനേശ്, ജില്ല ട്രഷറർ ചാക്കോ മുല്ലപ്പള്ളി തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ 26,000 മെമ്പർമാരെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ജില്ല പ്രസിഡന്റ് വി. ഗോപിനാഥ്, ജില്ല സെക്രട്ടറി പി.എം. സുഗുണൻ, ജില്ല വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.വി അനൂപ് കുമാർ, സംഘാടക സമിതി കൺവീനർ പി. വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103577/district-conference)